Sensex down 350 pts file
Business

എണ്ണവില വീണ്ടും 90 ഡോളറിലേക്ക്, സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,400ല്‍ താഴെയെത്തി. എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇതിന് പുറമേ വരാനിരിക്കുന്ന അമേരിക്കന്‍ വിലക്കയറ്റ കണക്കുകളും നിക്ഷേപകര്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഇത് യുഎസ് കേന്ദ്രബാങ്കിന്റെ നയങ്ങളെ സ്വാധീനിക്കുമെന്നതിനാലാണ് നിക്ഷേപകര്‍ ഇതിന് ഏറെ ഗൗരവം നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ഹിന്‍ഡാല്‍കോ, ഗ്രാസിം, എസ്ബിഐ, ട്രെന്റ് ഓഹരികള്‍ നേട്ടം സ്വന്തമാക്കുന്നുണ്ട്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. ആറു പൈസയുടെ ഇടിവോടെ 95.42ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവിലയുടെ കുതിപ്പ് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെയും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്.

Sensex down 350 pts, Nifty near 24,350: Higher crude prices among key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ' ; കായിക മന്ത്രി

മൂന്നാറിൽ ഇനി നീലകുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ

'ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ'; ഫോൺ ഉപയോ​ഗം കുറയ്ക്കണമെന്ന് ഷക്കീല

സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ഒഴുക്ക്; ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു

'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ; കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല'