Sensex down 450 pts ഫയൽ
Business

എഐ ആശങ്കയില്‍ വീണ്ടും ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് നഷ്ടം; രൂപയും താഴോട്ട്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,350 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ അഞ്ചുശതമാനത്തിലേറെയാണ് ഇടിഞ്ഞത്. എഐ രംഗത്ത് എന്‍വിഡിയയുടെ നേതൃത്വം സംബന്ധിച്ച് നിക്ഷേപകരുടെ ഇടയില്‍ ആശങ്ക ഉയര്‍ന്നതാണ് എന്‍വിഡിയയുടെ ഓഹരി താഴാന്‍ കാരണം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3465 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടത്തോടെ 90.95 എന്ന നിലയിലാണ് രൂപ. അള്‍ട്രാ ടെക്്, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നഷ്ടം നേരിടുന്ന മറ്റു കമ്പനികള്‍. അതേസമയം ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.

Sensex down 450 pts, Nifty below 25,350: Weak global cues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു'; മണ്ഡല പുനര്‍നിര്‍ണയത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍, സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

SCROLL FOR NEXT