Sensex down ai image
Business

തുടര്‍ച്ചയായ നാലാംദിവസവും തകര്‍ച്ച, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; പിടിച്ചുനിന്ന് ഐടി ഓഹരികള്‍

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

എണ്ണവില വര്‍ധന, വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് പ്രധാനമായി ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയിലെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. ഇത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 3459 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റന്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. ടിസിഎസ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്.

Sensex down: Key reasons behind market decline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയെന്ന് ഇന്തോ ടിബറ്റന്‍ പൊലീസ്: ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കി, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

ഇഷാന്‍ കിഷന്‍ പുറത്ത്; വൈഭവ് സൂര്യവംശി 'റിട്ടേൺ'!

പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു: ജാമ്യമില്ലാ വകുപ്പുകളിട്ടിട്ടും യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം; വിവാദം

ബിരുദ വിദ്യാര്‍ഥികള്‍ ജോലിക്ക് സജ്ജരെന്ന് ഉറപ്പാക്കും, കമ്പനികളുമായി ധാരണ; പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും

'ബിജെപിക്കാരനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണുറപ്പ്?'