പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു: ജാമ്യമില്ലാ വകുപ്പുകളിട്ടിട്ടും യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം; വിവാദം

നാദാപുരം കോളജ് തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ നടപടി വിവാദത്തിൽ
police
policeപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പൊലീസ് ജീപ്പിൽനിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട ഏഴ് മുസ്ലിം യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത് വിവാദമാകുന്നു. പൊലീസിന്റെ ഈ അസാധാരണ നടപടിക്കെതിരെ സേനയ്ക്കുള്ളിൽ വലിയ അമർഷവും പ്രതിഷേധവുമാണ് പുകയുന്നത്. ഒപ്പം കോഴിക്കോട് ജില്ലയിൽ വിഷയം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.

police
മണ്ണടരുകൾ മാന്തിയെടുത്ത സൂര്യൻ; വിസ്മൃതിയുടെ നിലവറയിലൊരു പുരാവസ്തു കുലപതി

നാദാപുരം ഗവൺമെന്റ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദപ്രകടനത്തിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. ഒക്ടോബർ 15-ന് നടന്ന യുഡിഎസ്എഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ എംഎസ്എഫ് പ്രവർത്തകർ പ്രദേശത്തെ എസ്എഫ്ഐ പതാകകൾ നശിപ്പിച്ചതായി ആരോപണം ഉയർന്നു. ഇത് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ ശ്രീജിൽ കണ്ടോത്ത്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാർച്ച് തടയുകയും സംഭവത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്ന നീലാംചിറ സ്വദേശി ഫായിസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റുകയും ചെയ്തു.

police
കോഴിക്കോട് റവന്യൂ വകുപ്പിലെ അനധികൃത പ്രമോഷൻ റദ്ദാക്കി; അഞ്ച് ടൈപ്പിസ്റ്റുകളെ തരംതാഴ്ത്തി കളക്ടറുടെ ഉത്തരവ്

എന്നാൽ പൊലീസ് എഫ്ഐആർ പ്രകാരം, യൂത്ത് ലീഗ് നേതാവ് ഹാരിസ്, ഇ. കുഞ്ഞാലി, എംഎസ്എഫ് നേതാക്കളായ റംഷിദ്, ഷാഫി, സാലി, റാസിഖ് എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന പതിമൂന്നോളം പേരടങ്ങുന്ന സംഘം തടിച്ചുകൂടി പൊലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിലുണ്ടായിരുന്ന ഫായിസിനെ ബലമായി മോചിപ്പിക്കുകയും ചെയ്തു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നിവയുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നിട്ടും പ്രതികൾക്ക് സ്റ്റേഷനിൽനിന്ന് തന്നെ അനായാസം ജാമ്യം അനുവദിച്ച നടപടിയാണ് ഇപ്പോൾ സേനയുടെ ആത്മവീര്യത്തെ തകർക്കുന്നതാണെന്ന വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

police
'ജയിലറിൽ മോഹൻലാൽ ഇതിലും കൂടുതൽ സമയമുണ്ടായിരുന്നു'; ട്രോളിൽ മുങ്ങി ഡ്രോൺ ഷോ
Summary

A decision by the police to grant station bail to seven Muslim Youth League and MSF activists, booked under non-bailable charges for assaulting police personnel and forcibly rescuing a detainee from a police vehicle, has triggered widespread resentment within the police force and sparked a political storm in Kozhikode district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com