share market file
Business

സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു, അമ്പരപ്പിച്ച് വേദാന്ത, ലാഭത്തില്‍ 88 ശതമാനം വര്‍ധന; എണ്ണവില എങ്ങോട്ട്?, 115 ഡോളറിലേക്ക്

ഓഹരി വിപണിയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ കിട്ടുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം എണ്ണവില കുതിക്കുന്ന പശ്ചാത്തലത്തില്‍ ഈ മുന്നേറ്റം താത്കാലികം മാത്രമായിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുപോകുന്നതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

എഫ്എംസിജി, ഓട്ടോ, ഐടി ഓഹരികള്‍ നേട്ടം സ്വന്തമാക്കുമ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം നിക്ഷേപകരെ അമ്പരപ്പിച്ച് വേദാന്തയുടെ പാദ ഫല കണക്കുകള്‍ പുറത്തുവന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ലാഭം 88 ശതമാനമാണ് ഉയര്‍ന്നത്. അറ്റാദായം 9,352 കോടിയായാണ് ഉയര്‍ന്നത്. ഇതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്

എന്നാല്‍ എണ്ണവില കുതിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 2.95 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 115 ഡോളറിലേക്കാണ് എണ്ണവില കുതിക്കുന്നത്.

Sensex gains 700 pts, Nifty at 24,200; Vedanta Q4 net profit up, crude price high

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT