2019ലാണ് സെന്‍സെക്‌സ് 35000 പോയിന്റില്‍ എത്തിയത് ഫയല്‍ ചിത്രം
Business

2014ല്‍ സെന്‍സെക്‌സ് 25,000ല്‍, പത്തുവര്‍ഷം കൊണ്ട് 50,000 പോയിന്റിന്റെ മുന്നേറ്റം; നാള്‍വഴി

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളും പൊതു തെരഞ്ഞെടുപ്പും അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്.

ഇന്നലെയാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 75000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിടുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് സെന്‍സെക്‌സിന്റെ കുതിപ്പ്. പത്തുവര്‍ഷം മുന്‍പാണ് സെന്‍സെക്‌സ് ആദ്യമായി 25,000 കടന്നത്. കൃത്യമായി പറഞ്ഞാല്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 2014 മെയ് 16നാണ് ഈ നേട്ടം കൈവരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തുവര്‍ഷം കൊണ്ട് സെന്‍സെക്‌സ് 50000 പോയിന്റ് ആണ് മറികടന്നത്.നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. നിലവില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 22,700 പോയിന്റ് മുകളിലാണ്. 2019ലാണ് സെന്‍സെക്‌സ് 35000 പോയിന്റില്‍ എത്തിയത്. അതായത് 10000 പോയിന്റ് മറികടക്കാന്‍ നാലുവര്‍ഷം വേണ്ടി വന്നു. 35 വ്യാപാരദിനം മാത്രമാണ് 45000 പോയിന്റില്‍ നിന്ന് 50,000ലേക്ക് എത്താന്‍ വേണ്ടി വന്നത്.

2021 ജനുവരി 21നാണ് സെന്‍സെക്‌സ് 50,000 പോയിന്റ് മറികടന്നത്. അതിനിടെ കോവിഡ് ഓഹരി വിപണിയെ ബാധിച്ചെങ്കിലും ശക്തമായ തിരിച്ചുവരവാണ് സെന്‍സെക്‌സ് നടത്തിയത്. 2021ല്‍ തന്നെ സെന്‍സെക്‌സ് 60,000 പോയിന്റ് മറികടക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സ് പതിനായിരം പോയിന്റ് ആണ് മുന്നേറിയത്. 1986ലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങിയത്. ഏറ്റവും വലുതും പതിവായി വ്യാപാരം നടക്കുന്നതുമായ 30 കമ്പനികളുടെ ഓഹരിയാണ് സെന്‍സെക്‌സ് സൂചികയില്‍ ഉള്‍പ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT