മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താത്കാലികമായി അയവ് വന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെന്‍സെക്്‌സ് 73,000 കടന്നും കുതിച്ചു. നിഫ്റ്റി 23,000ലേക്ക് അടുക്കുകയാണ്.
സംഘര്‍ഷം കുറയ്ക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ച ഫലപ്രദമായി നടക്കുന്നതിന് അഞ്ചു ദിവസം ഇറാനെ ആക്രമിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയും വിപണിക്ക് തുണയായി. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും വിപണിയെ സ്വാധീനിച്ചു. ബാങ്ക് നിഫ്റ്റി രണ്ടുശതമാനമാണ് മുന്നേറിയത്.
ഇതിന് പുറമേ രൂപ തിരിച്ചുകയറിയതും വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. ഡോളറിനെതിരെ 34 പൈസയുടെ നേട്ടത്തോടെ 93.64 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates