Sensex up 350 pts from day's low Ai image
Business

യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുമോ?, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, നിഫ്റ്റി 25000ന് മുകളില്‍; ബാങ്ക് ഓഹരികളില്‍ നേട്ടം

വ്യാപാരത്തിന്റെ തുടക്കത്തില്‍ കാര്യമായ ചലനമില്ലാതിരുന്ന ഓഹരി വിപണി ഉച്ചയോടെ തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ കാര്യമായ ചലനമില്ലാതിരുന്ന ഓഹരി വിപണി ഉച്ചയോടെ തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് തുണയായത്. ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ന്നതും വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ സെന്‍സെക്‌സ് 81,500ന് മുകളിലാണ്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും പൊതുമേഖ ബാങ്കുകള്‍ മുന്നേറ്റം കാഴ്ചവെച്ചതാണ് വിപണിക്ക് തുണയായ മറ്റൊരു ഘടകം. പിഎന്‍ബി, കാനറ ബാങ്ക് തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് കുതിച്ചത്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. 0.07 ശതമാനം ഇടിവോടെ ബാരലിന് 67.44 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്.

ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Sensex up 350 pts from day's low, Nifty reclaims 25,000: Fed rate cut hopes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT