Sensex up file
Business

രണ്ടാം ദിവസവും കുതിച്ച് സെന്‍സെക്‌സ്, ബാങ്ക് ഓഹരികളില്‍ നേട്ടം; എണ്ണവില നൂറ് ഡോളറിന് മുകളില്‍ തന്നെ

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,600ന് മുകളിലാണ്.

പ്രതീക്ഷ നല്‍കുന്ന ബാങ്കുകളുടെ ത്രൈമാസ കണക്കുകളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. വായ്പ, നിക്ഷേപ വളര്‍ച്ചയില്‍ വര്‍ധന രേഖപ്പെടുത്തിയ ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കുകളുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ബാങ്കിങ് സെക്ടര്‍ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ബാങ്കിങ് സെക്ടര്‍ 0.5 ശതമാനമാണ് കുതിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. അമേരിക്കയില്‍ ടെക് കമ്പനികളുടെ നേതൃത്വത്തിലുള്ള റാലിയും എണ്ണവില താഴ്ന്നതുമാണ് ആഗോള വിപണിക്ക് കരുത്തായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

ട്രെന്റ്, കൊട്ടക് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഐടിസി, ടിസിഎസ് ഓഹരികള്‍ നഷ്ടം നേരിട്ടു. ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 96.39ലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഇന്നലെ പത്തുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.

Sensex up 350 pts, Nifty above 22,650: Buying in bank shares

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

ഇടുക്കിയിലെ വന്യജീവി പ്രതിരോധ നടപടികളിൽ രാഷ്ട്രീയ പോര് കനക്കുന്നു: കളക്ടറുടെ ഉത്തരവുകൾ കത്തിച്ച് കേരള കോൺഗ്രസ് (എം)

ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ