Sensex gains 400 pts Ai image
Business

ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ, 400 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്; നിഫ്റ്റി 26,000ന് മുകളില്‍, വിദേശനിക്ഷേപത്തില്‍ റെക്കോര്‍ഡ്

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. പലിശനിരക്ക് കുറച്ചുകൊണ്ടുള്ള യുഎസ് കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഇന്ന് ആഗോള വിപണികളെല്ലാം തന്നെ നേട്ടത്തിലായിരുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.

മാസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് ഉടന്‍ തന്നെ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പിടുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനമാണ് അമേരിക്കയില്‍ ഇറക്കുമതി തീരുവ. ഇത് 20 ശതമാനത്തില്‍ താഴയാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തുപകരുന്നത്. ഈ അനുകൂല സൂചനകളെ തുടര്‍ന്ന് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് ആരംഭിച്ചിട്ടുണ്ട്. ഇതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ രൂപ ശക്തിയാര്‍ജിച്ചതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ചൊവ്വാഴ്ച മാത്രം പതിനായിരം കോടിയലധികം രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ജൂണ്‍ 25ന് ശേഷം ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ വാങ്ങിക്കൂട്ടല്‍ ആണിത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാനമായി ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

Sensex up nearly 400 pts, Nifty above 26,050: US Fed rate cut hopes among key factors behind market rise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT