പ്രതീകാത്മക ചിത്രം 
Business

ബിസിനസ് സൗഹൃദാന്തരീക്ഷം: തമിഴ്‌നാട്, ഗുജറാത്ത് അടക്കം ഏഴു സംസ്ഥാനങ്ങള്‍ ആദ്യ റാങ്കിങ്ങില്‍, കേരളത്തിലും പ്രതീക്ഷ

ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏഴു സംസ്ഥാനങ്ങളെന്ന് കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏഴു സംസ്ഥാനങ്ങളെന്ന് കേന്ദ്രം. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളാണ് നേട്ടം കരസ്ഥമാക്കിയത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ 2020ല്‍ രൂപം നല്‍കിയ കര്‍മ്മ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഈ ഏഴു സംസ്ഥാനങ്ങള്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. അസം, ഗോവ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിവേഗം വളരുന്ന 11 സ്ഥാനങ്ങളുടെ പട്ടികയിലാണ് ഡല്‍ഹിയും പുതുച്ചേരിയും ത്രിപുരയും ഉള്‍പ്പെടുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം

പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍; ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു

വനിത ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ മാജിക്; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍, 55ന് പുറത്ത്