share Market rally പ്രതീകാത്മക ചിത്രം
Business

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; നിഫ്റ്റി 25,000ന് മുകളില്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ റാലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ റാലി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളവിപണികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 12 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ നിക്ഷേപകര്‍ ഒന്നടങ്കം ആത്മവിശ്വാസത്തോടെ രംഗത്തുവന്നതാണ് ഓഹരി വിപണിയില്‍ റാലിക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പൊതുമേഖല ബാങ്കുകളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 1.74 ശതമാനമാണ് മുന്നേറിയത്. ഇതിന് പുറമേ നിഫ്റ്റി ഓട്ടോ, ഇന്‍ഫ്രാ ഓഹരികളും കുതിച്ചു. യഥാക്രമം 1.33 ശതമാനവും 1.19 ശതമാനവുമാണ് മുന്നേറിയത്. ഐടി, മെറ്റല്‍, എഫ്എംസിജി, ഓഹരികളിലും നേട്ടം ദൃശ്യമായി. അദാനി പോര്‍ട്‌സ്, ജിയോ ഫിനാന്‍ഷ്യല്‍, ലാര്‍സന്‍, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

share Market surge in early trade mirroring sharp rally in global peers, drop in crude oil prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

'ആരും അടുത്തേക്കു വരരുത്, ചാടും'; റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍; പൊന്നും വിലയ്ക്ക് വിളിച്ചെടുത്തത് കൊല്‍ക്കത്തയും ചെന്നൈയും

SCROLL FOR NEXT