സിമോണ്‍ ടാറ്റ source: x
Business

ലാക്‌മെയെ ലോകോത്തര ബ്രാന്‍ഡ് ആക്കി, വെസ്റ്റ്സൈഡിന് അടിത്തറ പാകി; ടാറ്റയെ നയിച്ച പെണ്‍കരുത്ത്, സിമോണ്‍ ടാറ്റയ്ക്കു വിട

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ലാക്‌മെ ബ്രാന്‍ഡിനെ ലോകോത്തര കോസ്‌മെറ്റിക് ഉല്‍പ്പന്നമായി വളര്‍ത്തുന്നതില്‍ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ച, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അമ്മ സിമോണ്‍ ടാറ്റ (95) അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ലാക്‌മെ ബ്രാന്‍ഡിനെ ലോകോത്തര കോസ്‌മെറ്റിക് ഉല്‍പ്പന്നമായി വളര്‍ത്തുന്നതില്‍ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ച, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അമ്മ സിമോണ്‍ ടാറ്റ (95) അന്തരിച്ചു. വെസ്റ്റ്സൈഡ് റീട്ടെയില്‍ ശൃംഖല സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്ത സിമോണ്‍ ടാറ്റ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ജനിച്ചു വളര്‍ന്ന സിമോണ്‍ 1953ല്‍ വിനോദസഞ്ചാരിയായാണ് ഇന്ത്യയിലെത്തുന്നത്. സന്ദര്‍ശനത്തിനിടെയാണ് അവര്‍ നേവല്‍ ടാറ്റയെ കാണുന്നത്. 1955ല്‍ ഇവര്‍ വിവാഹിതരായി. പിന്നാലെ സിമോണ്‍ ഇന്ത്യയില്‍ സ്ഥിര താമസമാക്കി. 1961ല്‍ ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്‌മെയില്‍ മാനേജിങ് ഡയറക്ടറായി എത്തിയതോടെയാണ് ടാറ്റ ഗ്രൂപ്പുമായുള്ള സിമോണ്‍ ടാറ്റയുടെ പ്രൊഫഷനല്‍ ജീവിതം തുടങ്ങിയത്.

ബിസിനസ് മേഖലയിലെ പരിചയക്കുറവുണ്ടായിട്ടും ലാക്‌മെയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലുള്ള സിമോണ്‍ ടാറ്റയുടെ വൈദഗ്ധ്യം നിര്‍ണായക പങ്ക് വഹിച്ചു. 1987 ല്‍ ടാറ്റ ഇന്‍ഡ്‌സ്ട്രീസ് ബോര്‍ഡിലെത്തിയ സിമോണ്‍ 1982 ല്‍ ലാക്‌മെ ചെയര്‍പഴ്‌സനായി. 20 വര്‍ഷം ഈ കമ്പനിയില്‍ അവര്‍ സേവനമനുഷ്ഠിച്ചു.

ലാക്മെയുടെ വില്‍പ്പനയ്ക്ക് ശേഷം, സിമോണ്‍ ടാറ്റ വരുമാനം ഉപയോഗിച്ച് ട്രെന്റിന് കീഴില്‍ വെസ്റ്റ്സൈഡ് ആരംഭിച്ചു. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ശൃംഖല ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഒന്നായി മാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സിമോണ്‍ ടാറ്റ സമയം ചെലവഴിച്ചു.'ലാക്മെയുടെ വളര്‍ച്ചയ്ക്കും വെസ്റ്റ്സൈഡിലൂടെ ഇന്ത്യയില്‍ ഫാഷന്‍ റീട്ടെയിലിന് അടിത്തറ പാകിയതിനും അവര്‍ ഓര്‍മ്മിക്കപ്പെടും. അവരുടെ പോസിറ്റീവ് വീക്ഷണവും ശക്തമായ ദൃഢനിശ്ചയവും അനുസ്മരിക്കുന്നു'- ടാറ്റ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

Simone Tata, quiet force behind Lakmé and Westside, dies at 95

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

'സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്റെ ജീവൻ കയ്യിൽ പിടിച്ചിട്ടുള്ള കളിയാ'; രാമലീല മുതൽ പ്രിൻസ് ആൻ‍ഡ് ഫാമിലി വരെ, സിനിമകളിലൂടെ സ്വയം വെള്ള പൂശുന്ന ദിലീപ്

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

SCROLL FOR NEXT