sip investment പ്രതീകാത്മക ചിത്രം
Business

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ദീര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണമായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണങ്ങളായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയുടെ മൂലധനം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയ തുകകള്‍ പതിവായി നിക്ഷേപിച്ചുകൊണ്ട് ലക്ഷ്യം കൈവരിക്കാന്‍ എസ്‌ഐപി സഹായിക്കുന്നു. എന്നാല്‍ എസ്‌ഐപിയേക്കാള്‍ സ്റ്റെപ്പ്-അപ്പ് എസ്‌ഐപിയാണ് കുറച്ച് കൂടി നല്ലത് എന്ന് വിദഗ്ധര്‍ പറയുന്നു.

സ്റ്റെപ്പ്-അപ്പ് എസ്‌ഐപി

നിശ്ചിത ഇടവേളകളില്‍ നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്‌ഐപി. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഒരു സാധാരണ എസ്‌ഐപി പോലെ എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതിനു പകരം, നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു.

ഉദാഹരണമായി ഒരു കോടി രൂപ സമാഹരിക്കുന്നതിന്, പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപിയില്‍ 30,0000 രൂപ നിക്ഷേപിച്ച് തുടക്കമിടേണ്ടതാണ്. പത്തുവര്‍ഷ പ്ലാനില്‍ തുടക്കത്തില്‍ പ്രതിമാസം 30,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. സ്റ്റെപ്പ്-അപ്പ് സവിശേഷത പ്രകാരം, നിക്ഷേപങ്ങള്‍ എല്ലാ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം നിക്ഷേപിച്ച തുക 57,37,488 രൂപയാകും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം പലിശ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയിലധികം ലഭിക്കും. പലിശയായി മാത്രം 43,85,513 രൂപയാണ് ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് നിക്ഷേപമല്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയിലെ ചലനങ്ങള്‍ നിക്ഷേപത്തെ ബാധിക്കാം.

എസ്‌ഐപിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിമാസം 30,000 രൂപ നിക്ഷേപിച്ചാല്‍ 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക 36,00,000 രൂപയായിരിക്കും. പലിശയായി 33,70,172 രൂപയാണ് ലഭിക്കുക. എങ്കില്‍ പത്തുവര്‍ഷം കൊണ്ട് മൊത്തം 69,70,172 രൂപയാണ് ലഭിക്കുക.

SIP vs Step up SIP Comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT