സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായി സവിശേഷ സേവിങ്‌സ് അക്കൗണ്ട് 
Business

പത്തു മിനിറ്റില്‍ ലോണ്‍; 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പേഴ്സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും. എസ്ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എളുപ്പത്തിലുള്ള വേരിഫിക്കേഷന്‍ നടപടികളിലൂടെ ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്ഐബിയുടെ വെബ്‌സൈറ്റില്‍ ഉള്ള https://pl.southindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാമ്പത്തിക കരുത്തു പകരാന്‍ ഈ 'എസ്ഐബി ക്വിക്ക്പിഎല്‍' സേവനം സഹായകമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസറ്റ്സ് ഹെഡുമായ സഞ്ജയ് സിന്‍ഹ പറഞ്ഞു. ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗമേറിയതും സുതാര്യവും ഉപഭോക്തൃ-സൗഹൃദവുമായ ധനകാര്യ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്ന എസ്ഐബിയുടെ ഡിജിറ്റല്‍ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ