ഫയല്‍ ചിത്രം 
Business

നിയന്ത്രണം നീക്കി; പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി 

പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഡിജിസിഎ നീക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഡിജിസിഎ നീക്കി. ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് ഡിജിസിഎ അനുമതി നല്‍കി.

തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷയെ കരുതി സ്‌പൈസ് ജെറ്റിന് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പകുതി സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ജൂലൈയിലെ ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നത്. 

എട്ടാഴ്ച കാലയളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിനിടെ നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ പാളിച്ചകള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണങ്ങള്‍ നീക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT