stock market trends ഫയൽ
Business

കയറിയിറങ്ങി ഓഹരി വിപണി, 500 പോയിന്റ് നഷ്ടത്തില്‍ നിന്ന് കുതിച്ചു; വില്ലനായി എണ്ണവിലയും ലാഭമെടുപ്പും

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. രാവിലെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ഉച്ചയ്ക്ക് തൊട്ടുമുന്‍പ് ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്‌ന്നെങ്കിലും ഉച്ചയോടെ തിരിച്ചുകയറി. എങ്കിലും വിപണി നഷ്ടത്തില്‍ തന്നെയാണ്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. പവര്‍, പൊതുമേഖല ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

എണ്ണവില ഉയര്‍ന്നതും എഫ്എംസിജി, മെറ്റല്‍, റിയല്‍റ്റി ഓഹരികളിലെ ലാഭമെടുപ്പുമാണ് വിപണിക്ക് വിനയായത്. കൂടാതെ ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിപണിയെ ബാധിച്ചു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ഭൗമരാഷ്ട്രീയ സംഭവികാസങ്ങളും നിക്ഷേപകര്‍ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.

പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എസ്്ബിഐ, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ട്രെന്റ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഭാരത് ഇലക്ട്രോണിക്‌സ്, അദാനി പോര്‍ട്‌സ്, ടിഎംപിവി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Stock Market Live Updates: Sensex, Nifty trade flat amid volatility

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT