Oil price file
Business

എണ്ണവില കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; ഇന്ധനവില കുറയ്ക്കുമോ?, രൂപയ്ക്ക് 61 പൈസ നേട്ടം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് വ്യാപാരത്തിനിടെ ഒന്‍പത് ശതമാനമാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെയാണ് എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നൂറ് ഡോളറിന് മുകളില്‍ എത്തിയ എണ്ണവിലയാണ് പെട്ടെന്ന് ഇടിഞ്ഞത്.

അമേരിക്ക- ഇറാന്‍ യുദ്ധത്തിന് താത്കാലിക വിരാമമായതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ ഇടയാക്കും. ഈ അനുകൂല സാഹചര്യം ഓഹരി വിപണിയിലും പ്രതിഫലിച്ചു. അഞ്ചുദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്.

സെന്‍സെക്‌സ് 776 പോയിന്റ് ആണ് മുന്നേറിയത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 61 പൈസയുടെ നേട്ടത്തോടെ 96ല്‍ താഴെ എത്തിനില്‍ക്കുകയാണ് രൂപ. 95.92ലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയിലും പ്രതിഫലിച്ചത്.

Stock markets snap five-day fall; Sensex jumps 776 pts, Rupee surges 61 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ചെറുതും വലുതുമായ നൂറുകണക്കിന് ഗണപതിമാര്‍; കരവിരുതുമായി ശില്‍പ്പി ലക്ഷ്മീശ ആചാര്യ, വിനായക ചതുര്‍ഥിയുടെ ആരവങ്ങള്‍ക്കിടെ ഒരു കാഴ്ച