Sukanya Samriddhi Yojana  Ai image
Business

പ്രതിമാസം 10,000 രൂപ വീതം, 55 ലക്ഷം രൂപ സമ്പാദിക്കാം; പെണ്‍കുട്ടിയുടെ ഭാവിക്കായി ഒരു സ്‌കീം

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന

സമകാലിക മലയാളം ഡെസ്ക്

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്‌കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോള്‍ അക്കൗണ്ടില്‍ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വര്‍ഷമാകുമ്പോള്‍ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

ഓണ്‍ലൈനില്‍ പണം നിക്ഷേപിക്കാം

ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേര്‍ക്കുക.

സ്‌ക്രീനില്‍ നിന്നും സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തെരഞ്ഞെടുക്കുക.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് നമ്പറും കസ്റ്റമര്‍ ഐഡിയും നല്‍കുക

അടയ്ക്കേണ്ട തുകയും ഇന്‍സ്റ്റാള്‍മെന്റ് കാലാവധിയും തെരഞ്ഞെടുക്കുക.

പേയ്മെന്റ് ട്രാന്‍സ്ഫര്‍ വിജയകരമാകുമ്പോള്‍, ഐപിപിബി ആപ്പ് അറിയിക്കും.

Sukanya Samriddhi Yojana (SSY) is a government-backed savings scheme in India, aimed at the welfare of the girl child

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

'ലോക'യുടെ വിജയത്തോടെ താരങ്ങള്‍ പേടിയില്‍; ആ നടന്‍ ഉപേക്ഷിച്ചത് അഞ്ച് സിനിമകള്‍: ജീത്തു ജോസഫ്

എം.ഫാം കോഴ്‌സ്: താത്ക്കാലിക മോപ് - അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

SCROLL FOR NEXT