സുസുക്കി GSX-8R IMAGE CREDIT: suzuki
Business

9.25 ലക്ഷം രൂപ വില, സുസുക്കിയുടെ പുതിയ സൂപ്പര്‍ ബൈക്ക്; അറിയാം GSX-8R

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സുസുക്കി GSX-8Rന് 9.25 ലക്ഷം രൂപയാണ് വില. ഒരു വര്‍ഷത്തിനിടെ ഏറ്റവും സ്പോര്‍ട്ടിയായി കാണപ്പെടുന്ന സുസുക്കി മോട്ടോര്‍സൈക്കിളുകളിലൊന്നാണിത്.

രൂപകല്‍പ്പന മൂര്‍ച്ചയുള്ളതും അഗ്രസീവുമാണ്. ലംബമായി സജ്ജീകരിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലൈറ്റുകളും സ്ലിം എയര്‍ ഇന്‍ടേക്കുകളും ഏറെ ആകര്‍ഷണീയമാണ്. 776 സിസി ബൈക്കില്‍ പാരലല്‍-ട്വിന്‍ എന്‍ജിനാണ് ക്രമീകരിച്ചിരിക്കുന്നത്. 8,500rpmല്‍ 81.8bhpഉം 6,800rpmല്‍ 78Nmഉം ഉത്പാദിപ്പിക്കാന്‍ കരുത്തുള്ള എന്‍ജിനാണിത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ബൈക്ക് വരുന്നത്. കൂടാതെ സുസുക്കി വി-സ്‌ട്രോം എസ്എക്സിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഷോവ എസ്എഫ്എഫ്-ബിപി യുഎസ്ഡി ഫോര്‍ക്കും മോണോഷോക്കും സസ്‌പെന്‍ഡ് ചെയ്ത ഒരു സ്റ്റീല്‍ ഡയമണ്ട് ഫ്രെയിമും ബോഡി വര്‍ക്കിന് അഴക് സമ്മാനിക്കുന്നു. 17 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ബ്രേക്കിംഗ് സംവിധാനത്തില്‍ മുന്‍വശത്ത് ഇരട്ട 310 എംഎം ഡിസ്‌കുകളും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ക്രമീകരിച്ചിരിക്കുന്നു. സുസുക്കി ഇന്ത്യ ഏറെ നാളുകള്‍ക്ക് ശേഷമാണ് 800 സിസി സെഗ്മെന്റില്‍ ഒരു മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ പിടിയിൽ

എത്ര തവണ ധരിക്കാം? കഴുകാതെ വീണ്ടും ഉപയോഗിക്കരുതാത്ത വസ്ത്രങ്ങൾ

നഗോയയില്‍ ലങ്കാദഹനം, 45ന് പുറത്ത്; ഇന്ത്യക്ക് 124 റണ്‍സിന്റെ കൂറ്റന്‍ വിജയം, സ്വര്‍ണപ്പോരില്‍ എതിരാളി പാകിസ്ഥാന്‍

ഇനി 7 ദിവസം മാത്രം; പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി, 2,536 ഒഴിവുകൾ

'ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടും, പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല'; ഒളിയമ്പുമായി വിനോദിനി ബാലകൃഷ്ണന്‍