'ചിറക് താഴെ കല്ലാറിൽ, ജടായുവിനെ ആദ്യം ചെയ്യാനിരുന്നത് പൊൻമുടിയിൽ'; നടക്കാതെ പോയതിന്റെ കാരണം പറഞ്ഞ് രാജീവ് അഞ്ചൽ

'അത് ഒരുതരത്തിൽ ഭൂമിയുടെ മധ്യം പോലെ നമുക്ക് തോന്നും'
Jatayu Earth's Center, Rajiv Anchal
Jatayu Earth's Center, Rajiv Anchalഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

'രാമായണ' സിനിമ റിലീസിന് പിന്നാലെ ഇന്ത്യയൊട്ടാകെ ജടായു ശില്പം ചർച്ചയായി മാറിയിരുന്നു. ചടയമംഗലത്തെ ജടായു ശില്പത്തിന് ജീവനേകിയത് രാജീവ് അഞ്ചലാണ്. പൊന്മുടിയിൽ ജടായുവിനെ ചെയ്യാനായിരുന്നു താനാദ്യം മോഡലുണ്ടാക്കിയതെന്ന് പറയുകയാണ് രാജീവിപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്റെ മനസിലേക്ക് ജടായു കയറുന്നത് എംസി റോഡിൽക്കൂടിയുള്ള യാത്രയിലാണ്. ആയൂർ കഴി‍ഞ്ഞ് ഒരു വളവ് കഴിയുമ്പോഴേ ഈ ജടായു പാറ കാണാം. ഇപ്പോഴും കാണാം. ബസിൽ പോകുമ്പോൾ കുട്ടികൾക്ക് മുതിർന്നവർ കഥ പറഞ്ഞു കൊടുക്കും, ഈ പാറ കാണിച്ചുകൊണ്ട്. പാറ മറയുന്നതു വരെ ബസിൽ ഈ കഥ കേൾക്കാം.

ജടായു- രാവണ യുദ്ധവും ചിറകറ്റു വീണതുമൊക്കെയാണ് ഈ കഥയിൽ പറയാറ്. ഈ കഥയിലൊരു ഡ്രാമയുണ്ടല്ലോ അത് നമ്മുടെ മനസിൽ കയറും. സീതയെ രക്ഷിക്കുന്നു എന്ന് പറയുന്ന ആ വലിയ ഹീറോയിസം ഒക്കെ. ഞാൻ ഫൈൻ ആർട്സ് കോളജിൽ ആയിരുന്നു പഠിച്ചിരുന്നത്. അഞ്ചലിൽ നിന്ന് വരണമല്ലോ. അഞ്ചലിൽ നിന്ന് വരുമ്പോഴെല്ലാം ഈ കഥ നമ്മൾ കേൾക്കുമല്ലോ.

ജടായു എന്റെ മനസിൽ കയറി, പക്ഷേ അത് അവിടെ തന്നെ വേണം എന്നൊന്നുമില്ലായിരുന്നു. അങ്ങനെയൊരു സങ്കല്പമേ ഇല്ല. അതുവഴി പോയപ്പോൾ ജടായും നമ്മുടെ മനസിൽ കയറിയെന്നേ ഉള്ളൂ. ജടായുവിനെ പൊൻമുടിയിൽ ചെയ്യാനായി ഞാനൊരു മോഡലുണ്ടാക്കി ടൂറിസത്തിന് കൊടുത്തു. പൊന്മുടിയിലെ സ്ഥലം ഫോറസ്റ്റിന്റെ ആണ്. ചിറക് താഴെ കല്ലാറിൽ. ചിറകില്ലാത്ത ജടായു മുകളിൽ.

ഇങ്ങനെയായിരുന്നു എന്റെ ഒരു സംഭവം. താഴെ കല്ലാറിൽ ചിറക് കിടക്കുമ്പോൾ, ആ ചിറകിന്റെ വലുപ്പം ആദ്യം കാണും. അപ്പോൾ ആളിനെ കാണാനൊരു ആകാംക്ഷയുണ്ടാകും. എന്നൊക്കെയായിരുന്നു എന്റെ സങ്കല്പം. അങ്ങനെ ചിറകിനുള്ള സ്ഥലവും മുകളിലുള്ള സ്ഥലവുമൊക്കെ റെഡിയാക്കി. കാട്ടിനകത്തു കൂടി അന്നൊരു ട്രെക്കിങ് റൂട്ട് ഉണ്ട്, ഇപ്പോഴുമുണ്ട്. മൂന്നോ നാലോ സ്ഥലത്തൊക്കെ ക്യാംപ് ചെയ്ത് രണ്ട് ദിവസം കൊണ്ട് അങ്ങ് മുകളിലെത്താം.

പോകുന്നവഴിയിലെല്ലാം ആൾക്കാർ തീ കൂട്ടി, ക്യാംപ് ചെയ്ത് നടക്കും. ആ ക്യാംപുകളിലെല്ലാം ഓരോ തൂവലുകളുടെ സ്പർശമുണ്ടാകും. അങ്ങനെ മുകളിൽ നിന്ന് തൂവൽ കൊഴിയുന്നു. അത്തരത്തിൽ വിശാലമായൊരു ആശയമായിരുന്നു അവിടെ കൊടുത്തത്. പക്ഷേ അത് നടന്നില്ല. ഡിപ്പാർട്ട്മെന്റൽ ഇഷ്യൂസ് കാരണമാണ് അത് നടക്കാതെ പോയത്. ഫോറസ്റ്റ് ലാൻഡ് ടൂറിസത്തിന് കൊടുക്കത്തില്ലല്ലോ. അങ്ങനെ അതങ്ങ് പോയി.

വർഷങ്ങൾ കടന്നുപോയി, ഈ മോഡൽ ടൂറിസം ഓഫിസിൽ ഇരുന്നു. നമ്മുടെ കേരളത്തിലെ ആദ്യത്തെ എക്കോ ടൂറിസം ഡയറക്ടറായ കെ ജി മോഹൻലാൽ ആണ് തെന്മലയുടെ ആശയമൊക്കെ അദ്ദേഹമാണ് കൊണ്ടുവരുന്നത്. അദ്ദേഹത്തോട് പ്രയാർ ​ഗോപാലകൃഷ്ണൻ ഈ ജടായു പാറ തെന്മല എക്കോ ടൂറിസവുമൊക്കെയായി കണക്ട് ചെയ്യണമെന്നൊക്കെ രീതിയിലുള്ള ചർച്ചകൾ നടക്കുകയായിരുന്നു.

എനിക്ക് തോന്നുന്നു ആ സമയത്ത് ജടായു ടൂറിസം ഭാ​ഗികമായിട്ട് തുറന്നു. പക്ഷേ അത് വിജയിച്ചില്ല. കാരണം അത് മൊത്തം 65 ഏക്കറാണ്. ഈ 65 ഏക്കറും തുറന്നു കിടക്കുകയാണ്. അത് തുറസായ സ്ഥലമായതു കൊണ്ട്, അവിടെ ടിക്കറ്റെടുത്ത് പോകേണ്ട ​ഗതികേടൊന്നും ആർക്കുമില്ല. അങ്ങനെ അത് പരാജയമായി. പിന്നെ അത് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു.

ആർക്കും താല്പര്യമില്ലാതെ കിടന്നപ്പോൾ കെ ജി മോഹൻലാൽ പറ‍ഞ്ഞു, എന്തെങ്കിലും കൗതുകമുള്ളൊരു ശില്പം ഈ പാറയുടെ മുകളിൽ വരുകയാണെങ്കിൽ അതിന്റെ പേരിലൊരു ഖ്യാതിയുണ്ടായാൽ നല്ലതായിരിക്കും എന്നൊരു ചർച്ച വന്നു. അങ്ങനെ അവർ രണ്ടു പേരും കൂടി എന്നെ വിളിച്ചു. പിന്നെ എന്നെ അങ്ങോട്ട് കയറ്റി വിട്ടു. ഞാനാദ്യമായിട്ടാണ് ആ പാറയുടെ മുകളിൽ പോകുന്നത്.

അങ്ങനെ പോയി കണ്ടു. ചെന്നപ്പോൾ മുതലേ എനിക്ക് വലിയൊരു ഫീലുണ്ടായി. വലിയൊരു പീഠമായിട്ടാണ് എനിക്ക് തോന്നിയത്. പാറ തന്നെ നമുക്കൊരു ശില്പത്തിന്റെ പീഠമായി മാറുന്നു. അതിനേക്കാൾ ഉയരത്തിൽ അതിനെ മറയ്ക്കാൻ ചുറ്റും ഒന്നും ഇനി വരാൻ പോകുന്നില്ല. അതിന്റെ മുകളിൽ നിന്ന് കഴിഞ്ഞാൽ 360 ഡി​ഗ്രി നമുക്ക് കാണാം.

പിൽക്കാലത്ത് അതിന് നമ്മൾ ജടായു എർത്ത് സെന്റർ എന്ന് പേരിടാൻ കാരണം, അത് ഒരുതരത്തിൽ ഭൂമിയുടെ മധ്യം പോലെ നമുക്ക് തോന്നും. അങ്ങനെയാണ് ജടായു എർത്ത് സെന്റർ എന്ന പേരൊക്കെ ഇട്ടത്".- രാജീവ് അഞ്ചൽ പറ‍ഞ്ഞു.

Jatayu Earth's Center, Rajiv Anchal
"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'
Jatayu Earth's Center, Rajiv Anchal
വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി
Jatayu Earth's Center, Rajiv Anchal
'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'
Summary

The first location I thought of was Ponmudi Rajiv Anchal talks about Jatayu Earth's Center.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER