'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'

'ഞാൻ 30 വർഷമായി സിനിമാ രംഗത്ത് വന്നിട്ട്'.
Vijay Sethupathi, Mysskin
Vijay Sethupathi, Mysskin വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതിയെന്ന് സംവിധായകൻ മിഷ്കിൻ. തന്റെ പുതിയ ചിത്രമായ 'ട്രെയിനി'ന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിഷ്കിൻ. 'ട്രെയിനി'ൽ വളരെ മികച്ച പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവച്ചിരിക്കുന്നതെന്നും മിഷ്കിൻ പറഞ്ഞു. ഡിസംബർ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

"ഞാൻ 30 വർഷമായി സിനിമാ രംഗത്ത് വന്നിട്ട്. എന്നാൽ വിജയ് സേതുപതിയെപ്പോലെ ഇത്രയേറെ ഊർജ്ജസ്വലനും ആവേശഭരിതനുമായ ഒരു നടനെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല. അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹം വെറുമൊരു തമിഴ് നടനോ ഇന്ത്യൻ നടനോ മാത്രമല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ഒരു നടനാണ്".- മിഷ്കിൻ പറഞ്ഞു.

'ട്രെയിനി'ൽ വളരെ മികച്ച പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവച്ചിരിക്കുന്നതെന്നും മിഷ്കിൻ പറഞ്ഞു. "ഈ സിനിമയ്ക്ക് വേണ്ടി വിജയ് സേതുപതി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് കാലുകളിൽ അതിശക്തമായ വേദനയുണ്ടായിരുന്നു. എന്നിട്ടും ഈ സിനിമയ്ക്കായി അദ്ദേഹത്തിന് വളരെയധികം ഓടേണ്ടി വന്നു.

ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ട്രെയിനിനുള്ളിൽ കുറഞ്ഞത് 15 കിലോ മീറ്ററെങ്കിലും ഓടിയിട്ടുണ്ടാകും".- മിഷ്കിൻ കൂട്ടിച്ചേർത്തു. ഒറിജിനിൽ ട്രെയിൻ പോലെ തന്നെ തങ്ങൾ സിനിമയ്ക്ക് വേണ്ടി സെറ്റ് ഇടുകയായിരുന്നുവെന്നും എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും മിഷ്കിൻ പറഞ്ഞു.

"ഞങ്ങൾ ഒരുക്കിയ ട്രെയിൻ സെറ്റിന് ഒറിജിനൽ ട്രെയിൻ കോച്ചിന്റെ അതേ അളവുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ട്രെയിനിനുള്ളിൽ നിന്ന് അഭിനയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിലെ സ്ഥലം വളരെ പരിമിതമാണ്. എന്നിട്ടും എന്റെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്".- മിഷ്കിൻ വ്യക്തമാക്കി.

Vijay Sethupathi, Mysskin
'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ
Vijay Sethupathi, Mysskin
‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ
Vijay Sethupathi, Mysskin
ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി
Summary

Vijay Sethupathi is a world class actor says Mysskin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER