വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് കൂടുതല്‍ ആളുകളും. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്ത് എടുക്കുന്ന ഒരു ഭവന വായ്പയ്ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. കൃത്യമായ പ്ലാനിംഗ് ഇല്ലാതെയാണ് ഇഎംഐ നിശ്ചയിക്കുന്നതെങ്കില്‍ അത് ദീര്‍ഘകാലത്തേക്ക് ഒരു വലിയ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം എന്ന കാര്യവും ആലോചിക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രം, നിലവിലുള്ള ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ശേഷി, സമീപകാലത്തെ സാമ്പത്തിക പ്രകടനം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ബാങ്കുകള്‍ ഭവന വായ്പകള്‍ അനുവദിക്കുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളെയും മൊത്തത്തിലുള്ള സാമ്പത്തിക ഭദ്രതയെയും ദോഷകരമായി ബാധിക്കാത്ത രീതിയില്‍ വേണം ഭവന വായ്പ എടുക്കേണ്ടത്. വളരെ എളുപ്പത്തിലും സുഖകരമായും തിരിച്ചടയ്ക്കാന്‍ കഴിയുന്ന തുകയായിരിക്കണം അത്.
ഭവന വായ്പാ ഇഎംഐകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിലായിരിക്കണം പ്രധാന ശ്രദ്ധ. ഒരു വീട് വാങ്ങുന്നത് സാമ്പത്തിക ഭാവിയെ മെച്ചപ്പെടുത്തുന്നതായിരിക്കണം. അല്ലാതെ സമ്പാദ്യത്തെയും നിക്ഷേപങ്ങളെയും മറ്റ് ജീവിത ലക്ഷ്യങ്ങളെയും തടസ്സപ്പെടുത്തുന്നതാകരുത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, വരുമാനത്തിന്റെ 30 ശതമാനം വരെയുള്ള ഇഎംഐ ആണ് കൈകാര്യം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള പരിധി. ഉദാഹരണത്തിന്, പ്രതിമാസ വരുമാനം 100,000 ആണെങ്കില്‍, ഭവന വായ്പാ ഇഎംഐ 25,000 നും 30,000 നും ഇടയിലായിരിക്കണം (അതായത് മാസവരുമാനത്തിന്റെ 25-30%).
ഇത്തരം ഒരു തന്ത്രം അടിയന്തിര സമ്പാദ്യങ്ങള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, ജീവിതശൈലി സംബന്ധമായ ചെലവുകള്‍ എന്നിവയ്ക്കുള്ള തുക കണ്ടെത്താന്‍ സഹായിക്കും. അതേസമയം, ഇഎംഐ 35-45% നും ഇടയിലാണെങ്കില്‍ അത് മാനേജ് ചെയ്യാന്‍ സാധിച്ചേക്കാമെങ്കിലും അത് കുടുംബ ബജറ്റിന്മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും സമ്പത്ത് സൃഷ്ടിക്കല്‍ ലക്ഷ്യങ്ങളെ വൈകിപ്പിക്കുകയും ചെയ്യുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates