Tata Group rift 
Business

ടാറ്റയില്‍ അധികാരത്തര്‍ക്കം; നിശബ്ദമായി കണ്ടുനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അമിത് ഷായെ കണ്ട് ചെയര്‍മാന്‍

ടാറ്റ കഴിഞ്ഞ കാലങ്ങളില്‍ പുലര്‍ത്തിയ വന്ന അച്ചടക്കം, മര്യാദ, ധാര്‍മികത എന്നിവ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നും, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റികളെ വേണ്ടിവന്നാന്‍ പുറത്താക്കാമെന്ന നിര്‍ദേശവും നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയും ബഹുരാഷ്ട്ര ബ്രാന്‍ഡുമായ ടാറ്റയില്‍ അധികാര വടംവലി പരസ്യമാകുന്നു. അധികാര തര്‍ക്കം രൂക്ഷമായതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ട്രസ്റ്റി ഡേരിയസ് ഖംബാട്ടാ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സിതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു നിര്‍ണായക കൂടിക്കാഴ്ചകള്‍.

ടാറ്റയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിശബ്ദ കാണികളായി തുടരാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ തങ്ങളുടെ പ്രവര്‍ത്തന കാലത്ത് പുലര്‍ത്തിയ അച്ചടക്കം, മര്യാദ, ധാര്‍മികത എന്നിവ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നും, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റികളെ വേണ്ടിവന്നാന്‍ പുറത്താക്കാമെന്ന നിര്‍ദേശം നല്‍കിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്ന വിവരം.

നോയല്‍ ടാറ്റയുടെ നേതൃത്വത്തിനെതിരെ ട്രസ്റ്റിമാരായ ഡാരിയസ് ഖംബട്ട, ജഹാംഗീര്‍ എച്ച് സി ജഹാംഗീര്‍, പ്രമിത് ജാവേരി, മെഹ്ലി മിസ്ട്രി എന്നിവരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഈ ട്രസ്റ്റികളുടെ നേതൃത്വത്തില്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായും ബോര്‍ഡ് മീറ്റിംഗ് മിനിറ്റ്‌സ് പരിശോധിക്കാനും ടാറ്റ സണ്‍സിന്റെ നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്വതന്ത്ര ഡയറക്ടര്‍മാരെ അംഗീകരിക്കാനും ശ്രമിച്ചുകൊണ്ട് ഒരു 'സൂപ്പര്‍ ബോര്‍ഡ്' പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് ആരോപണം. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് ആവശ്യപ്പെട്ടതാണ് തര്‍ക്കം വഷളാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരി ഉടമകളുടെ ട്രസ്റ്റുകളില്‍ ഒന്നായ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. നോയല്‍ ടാറ്റ ഉള്‍പ്പെടെ മറ്റ് മൂന്ന് ട്രസ്റ്റികള്‍ ഒരു വശത്തും ഡാരിയസ് ഖംബട്ട, ജഹാംഗീര്‍ എച്ച് സി ജഹാംഗീര്‍, പ്രമിത് ജാവേരി, മെഹ്ലി മിസ്ട്രി എന്നിവരുള്‍പ്പെട്ട ട്രസ്റ്റികളും പക്ഷം തിരിഞ്ഞതോടെയാണ് ഭിന്നത പരസ്യമായത്.

Tata Group rift: Tata Trusts chairman Noel Tata, accompanied by two trustees and Tata Sons chairman Natarajan Chandrasekaran, met Union home minister Amit Shah and Finance Minister Nirmala Sitharaman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT