ടാറ്റ പഞ്ച് ഇവി, ടാറ്റ പങ്കുവെച്ച ചിത്രം 
Business

ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍; എത്തി ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് 

എസ് യുവി വിഭാഗത്തില്‍പ്പെട്ട ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ് യുവി വിഭാഗത്തില്‍പ്പെട്ട ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. 10.99 ലക്ഷം മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വില. ജനുവരി 22 മുതല്‍ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പഞ്ച് ഇവി സ്മാര്‍ട്ടിനാണ് 10.99 ലക്ഷം രൂപ വില ( എക്‌സ് ഷോ റൂം വില). കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ടാറ്റ പഞ്ച് എംപവേര്‍ഡ് പ്ലസിന് 14.49 ലക്ഷം രൂപ നല്‍കണം. രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് പഞ്ച് ഇവി ഇറങ്ങിയത്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന 25 കിലോവാട്ട് ഹവര്‍(kwh) വേര്‍ഷന്‍ ആണ് ഒന്ന്. ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ദീര്‍ഘദൂര ബാറ്ററി പായ്ക്ക് ആണ് രണ്ടാമത്തെ ഓപ്ഷന്‍. 35 കിലോവാട്ട് ഹവര്‍ ബാറ്ററി വേര്‍ഷന്‍ ആണ് ഇതില്‍ ക്രമീകരിക്കുക.

സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്‌റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു