എന്‍ ചന്ദ്രശേഖരന്‍ ഫയൽ
Business

സെമി കണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍...; അഞ്ചുവര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: എന്‍ ചന്ദ്രശേഖരന്‍

ഉല്‍പ്പാദന രംഗത്ത് അഞ്ചുവര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉല്‍പ്പാദന രംഗത്ത് അഞ്ചുവര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. സെമി കണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നി മേഖലകളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നും എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത രാഷ്ട്രമാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ ഉല്‍പ്പാദന മേഖലയുടെ പ്രാധാന്യം ചന്ദ്രശേഖരന്‍ എടുത്തുപറഞ്ഞു. ഉല്‍പ്പാദനമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓരോ മാസവും ഏകദേശം പത്തുലക്ഷം യുവാക്കളാണ് ഇന്ത്യയില്‍ തൊഴില്‍ രംഗത്തേയ്ക്ക് കടന്നുവരുന്നത്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് ഉല്‍പ്പാദനരംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെമികണ്ടക്ടര്‍, അസംബ്ലി, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയിലെ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപങ്ങളുടെ ഫലമായി അടുത്ത അഞ്ച് വര്‍ഷത്തിനകം ഉല്‍പ്പാദന മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടാറ്റ ഗ്രൂപ്പിന്റെ അസമില്‍ വരാനിരിക്കുന്ന സെമി കണ്ടക്ടര്‍ പ്ലാന്റും ഇവികള്‍ക്കും ബാറ്ററികള്‍ക്കുമുള്ള മറ്റ് നിര്‍മ്മാണ യൂണിറ്റുകളുമായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ഈ രംഗത്ത് ടാറ്റ ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നും ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT