ഫയല്‍ ചിത്രം 
Business

ഫെയ്‌സ്ബുക്കിനെ മറികടന്നു; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ടിക് ടോക്

ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക്

Author : സമകാലിക മലയാളം ഡെസ്ക്


ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക്. സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെയാണ് ചൈനീസ് ആപ്പായ ടിക് ടോക് മറികടന്നത്. 

2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ഇന്റര്‍നാഷണല്‍ വെര്‍ഷന്‍ പുറത്തിറക്കുന്നത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 

കോവിഡ് മഹാമാരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പ്, സൗത്ത് അമേരിക്ക, യുഎസ് എന്നിവിടങ്ങളിലാണ് ടിക് ടോക്കിന് കൂടുതല്‍ ഉപയോക്താക്കളുള്ളത്. 

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്ക് ഉള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയായിരുന്നു ടിക് ടോക്കിന്റെ ഏറ്റവും വലിയ വാണിജ്യ മേഖല. 

കോവിഡ് കാലത്ത് കൂടുതല്‍ ജനപ്രീതി നേടിയ മറ്റൊരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാം, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ ഏഴാം സ്ഥാനത്തെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT