ഫയല്‍ ചിത്രം 
Business

ഹൈവേയിലെ ടോള്‍ നിരക്ക്‌ ഇന്ന് മുതല്‍ കൂടും; വര്‍ധന ഇങ്ങനെ

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് മുതല്‍ ദേശിയ പാതകളിലെ ടോള്‍ നിരക്കുകള്‍ വര്‍ധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് മുതല്‍ ദേശിയ പാതകളിലെ ടോള്‍ നിരക്കുകള്‍ വര്‍ധിക്കും. വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. 

വിവിധ വാഹന വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 5 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധന. കാര്‍, ജീപ്പ്, ലഘു വാണിജ്യ വാഹനങ്ങള്‍, ടൂ ആക്‌സില്‍ ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 5 രൂപ മുതല്‍ 15 രൂപ വരെ കൂടും. മൂന്ന് ആക്‌സില്‍ മുതലുള്ള വലിയ വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധിക്കുന്നത്. 

ഇരുവശത്തേക്കുമുള്ള യാത്രയില്‍ വിവിധ വിഭാഗങ്ങളിലായി 5 മുതല്‍ 30 രൂപ വരെ വര്‍ധിക്കും. പ്രതിമാസ പാസുകളുടെ നിരക്കുകളും ഇന്ന് മുതല്‍ കൂടും. വല്ലാര്‍പാടം-കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസയില്‍ വിവിധ വാഹന വിഭാഗങ്ങളിലായി 5 മുതല്‍ 10 രൂപ വരെയാണ് വര്‍ധന. 

പൊന്നാരിമംഗലം ടോളില്‍ ഇരുവശത്തേക്കുമുള്ള യാത്രയില്‍ 5 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധന. ദേശിയ പാത 66ലെ കുമ്പളം ടോള്‍ പ്ലാസയില്‍ പരമാവധി 10 രൂപ വരെ മാത്രമാണ് വര്‍ധന. ഇന്ധന വില വര്‍ധനവിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴാണ് ദേശിയ പാതകളിലൂടെയുള്ള യാത്രയ്ക്കും ചിലവേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT