വാട്‌സ്ആപ്പ് 
Business

വാട്‌സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഹാക്കിങ്, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നെല്ലാം സുരക്ഷിതാമാകാനാണ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.

1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍

വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നവയാണ്, മാത്രമല്ല, ചാറ്റുകളുടെ ബാക്കപ്പുകളും എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. ചാറ്റ് ബാക്കപ്പുകള്‍ക്കായി ഒരു പാസ്വേഡ് അല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ കീ ക്രമീകരിക്കാനും കഴിയും. ഇതിനായി സെറ്റിങ്‌സ് - ചാറ്റ് - ചാറ്റ് ബാക്കപ്പ് - 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ്' എന്നത് സെലക്ട് ചെയ്യാം.

2. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍

അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഹാക്കര്‍മാരെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന അധിക സുരക്ഷാ ഫീച്ചറാണ് ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍. സെറ്റിങസ് ഓണാക്കിയാല്‍, സിം അല്ലെങ്കില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ കഴിയും. ഈ സെറ്റിങ്‌സ് ഓണാക്കിയാല്‍ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആറ് അക്ക പിന്‍ ആവശ്യമാണ്. ഇതിനായി സെറ്റിങ്‌സ് - അക്കൗണ്ട് - ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ - പിന്‍ സെറ്റ് എന്നീ സ്‌റ്റെപ്പുകള്‍ ചെയ്യുക.

3. ഉപയോക്താവിന്റെ വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാമെന്നത് നിയന്ത്രിക്കുക

വാട്‌സ്ആപ്പില്‍ നിങ്ങളുടെമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാനാകും. ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ, എബോട്ട് ഇന്‍ഫോ, സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, എല്ലാം കോടാക്ട് ലിസ്റ്റിലുള്ളവര്‍, കോടാക്ടില്‍ ഇല്ലാത്തവര്‍, കോണ്‍ടാക്റ്റില്‍ ഉള്ളവര്‍ ഒഴികെ, അല്ലെങ്കില്‍ ആരെയും അനുവദിക്കാതിരിക്കുക എന്നിവയും തെരഞ്ഞെടുക്കാം.

4. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകല്‍

വാട്സ്ആപ്പിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സുരക്ഷാ സവിശേഷതകളില്‍ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍. ഈ സെറ്റിങ്‌സ് ഓണാക്കിയാല്‍, നിങ്ങള്‍ തെരഞ്ഞെടുത്ത ഒരു ടൈമറിന് ശേഷം ചാറ്റുകള്‍ സ്വയമേവ ഇല്ലാതാക്കാന്‍ കഴിയും: 24 മണിക്കൂര്‍, 7 ദിവസം, അല്ലെങ്കില്‍ 90 ദിവസം. ഒറ്റ ചാറ്റില്‍ ഈ ഫീച്ചര്‍ ഒണാക്കിയാല്‍ എല്ലാ ചാറ്റുകളിലും ഫീച്ചര്‍ ലഭിക്കും.

5.സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ചാറ്റ് ലോക്ക്

ചില ചാറ്റുകള്‍ക്ക് അധിക പരിരക്ഷ നല്‍കാനാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ നല്‍കിയിട്ടുള്ളത്. സംഭാഷണങ്ങള്‍ അവരുടെ സ്വന്തം ഫോള്‍ഡറില്‍ മറഞ്ഞിരിക്കും. ഇവ ആക്സസ് ചെയ്യുന്നതിന്, ഒരാള്‍ക്ക് ഒരു വിരലടയാളം, ഫേസ് ഐഡി അല്ലെങ്കില്‍ ഫോണിന്റെ പാസ്‌കോഡ് ആവശ്യമാണ്. ഈ സെറ്റിങ്‌സ് ഓണാക്കാന്‍, വാട്സ്ആപ്പില്‍ ഒരു കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ തുറന്ന് ചാറ്റ് ലോക്ക് ഓപ്ഷന്‍ സെലക്ട് ചെയ്യാം.

Top 5 WhatsApp features you must start using today to keep your chats safe and secure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT