ടൊയോട്ട കാംറി image credit: toyota india
Business

ലുക്കില്‍ മാത്രമല്ല കാര്യം!, അകത്തളവും 'സൂപ്പര്‍'; ഒമ്പതാം തലമുറയിലേക്ക് ചുവടുവെച്ച് ടൊയോട്ട കാംറി, വില 48 ലക്ഷം മുതല്‍

വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുതലമുറ കാംറി ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുതലമുറ കാംറി ഇന്ത്യയില്‍ അവതരിപ്പിച്ചു. 48 ലക്ഷം രൂപ മുതലാണ് വില (എക്‌സ്‌ഷോറൂം).

കാംറിയുടെ ഒമ്പതാം തലമുറ മോഡല്‍ സിമന്റ് ഗ്രേ, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ, ഇമോഷണല്‍ റെഡ്, പ്ലാറ്റിനം വൈറ്റ് പേള്‍, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഒരു ഹൈബ്രിഡ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് നിരത്തില്‍ എത്തുന്നത്. 230 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. ഇ-സിവിടി ഗിയര്‍ ബോക്‌സ് വഴിയാണ് 230 ബിഎച്ച്പി കരുത്ത് വീലുകളില്‍ എത്തുന്നത്. സ്‌പോര്‍ട്ട്, ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ ഉണ്ട്.

ഡിസൈനിന്റെ കാര്യത്തില്‍, 2024 ടൊയോട്ട കാംറിക്ക് സി-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ വ്യത്യസ്തത നല്‍കും. കനംകുറഞ്ഞ ഗ്രില്‍, വിശാലമായ എയര്‍ ഡാം, മുന്‍ ബമ്പറിന്റെ ഇരുവശത്തും എയര്‍ വെന്റുകള്‍ എന്നിവയുള്ള ഒരു പുതിയ മുഖവുമായാണ് വാഹനം നിരത്തില്‍ ഇറങ്ങുക. പുതിയ 18-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, വ്യത്യസ്തമായ ടെയില്‍ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തെ വേറിട്ട് നിര്‍ത്തുന്നു.

അകത്തളത്തില്‍ 360-ഡിഗ്രി കാമറ, പുതിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ADAS സ്യൂട്ട്, ഒരു പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇപിബി, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, എച്ച്യുഡി, വയര്‍ലെസ് ചാര്‍ജര്‍, 10-വേ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, റിക്ലൈന്‍ ഫംഗ്ഷനുള്ള പിന്‍ സീറ്റുകള്‍ എന്നിവയും പ്രത്യേകതകളാണ്. സിംഗിള്‍, ഫുള്ളി ലോഡഡ് വേരിയന്റില്‍ പ്രീമിയം സെഡാന്‍ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി