AIR INDIA FLIGHT file
Business

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

വിദേശയാത്രകള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡ് ഓഫറുമായി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡ് ഓഫറുമായി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ച് ഈസിറോം എന്ന പേരില്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡഡ് ട്രാവല്‍ സിം കാര്‍ഡ് ആണ് വികസിപ്പിച്ചത്. അന്താരാഷ്ട്ര റോമിങ് സേവനം നല്‍കുന്നതിനാണ് സിംകാര്‍ഡ്.

ഈ ഓഫര്‍ അനുസരിച്ച് ഫിസിക്കല്‍ സിംകാര്‍ഡ് ആയോ ഇ- സിം ആയോ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി സിം വാങ്ങാവുന്നതാണെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിദേശയാത്ര വേളയില്‍ വോയ്‌സ്, ഡേറ്റ സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ഈ സിംകാര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷന്‍സും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.

തുടക്കത്തില്‍ സിംകാര്‍ഡ് സൗജന്യമായി നല്‍കുമെങ്കിലും റോമിങ് പായ്ക്ക് ചാര്‍ജുകള്‍ ബാധമായിരിക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, എഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 30 രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

241 രൂപ മുതലാണ് റോമിങ് പ്ലാനുകള്‍ ആരംഭിക്കുന്നത്. അന്തിമ വില പോകേണ്ട സ്ഥലം, തെരഞ്ഞെടുത്ത പ്ലാന്‍ എന്നിവയെ ആശ്രയിച്ചിരിക്കും. സമീഭാവിയില്‍ തന്നെ 190 രാജ്യങ്ങളിലേക്കുള്ള വിദേശ യാത്രയ്ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധം സേവനം വിപുലീകരിക്കാനും എയര്‍ ഇന്ത്യയ്ക്ക് പ്ലാന്‍ ഉണ്ട്.

Travelling Abroad? Air India launches travel SIM with Tata Communications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്