ശ്രീറാം കൃഷ്ണന്‍ എക്സ്
Business

ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യക്കാരൻ; ആരാണ് ശ്രീറാം കൃഷ്ണന്‍?

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കുന്നതിന് സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ ശ്രീറാം കൃഷ്ണനെ നിയമിച്ചു.

സാങ്കേതികവിദ്യയില്‍ മികവ് തെളിയിച്ച ശ്രീറാം കൃഷ്ണന്‍, ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.' എഐയില്‍ അമേരിക്കയുടെ മുന്‍തൂക്കം ഉറപ്പാക്കുന്നതില്‍ ശ്രീറാം കൃഷ്ണന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗവണ്‍മെന്റിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുകയും ചെയ്യും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക'- സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

കൃഷ്ണന്‍ മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹൂ, ഫെയ്‌സ്ബുക്ക്, സ്‌നാപ്പ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഉന്നത സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ജോലിയില്‍ കൃഷ്ണന്‍ പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുക.

ചെന്നൈയില്‍ ജനിച്ച കൃഷ്ണന്‍ ഇന്ത്യയില്‍ ബിരുദപഠനത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ടെക് ലീഡര്‍ എന്നതിന് പുറമേ, അദ്ദേഹം ഒരു വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ്, പോഡ്കാസ്റ്റര്‍, എഴുത്തുകാരന്‍ എന്നി നിലകളിലും പ്രശസ്തനാണ്. ഭാര്യ ആരതി രാമമൂര്‍ത്തിയ്ക്കൊപ്പം ദി ആരതി, ശ്രീറാം ഷോ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. 2022ല്‍, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പ്ലാറ്റ്ഫോം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ട്വിറ്ററിന്റെ പുനഃസംഘടനയിലും കൃഷ്ണന്‍ പങ്കുവഹിച്ചിട്ടുണ്ട്. അന്ന് ട്വിറ്ററിന്റെ അടുത്ത സിഇഒ ആയി കൃഷ്ണനെ നിയമിക്കുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT