തുഹിന്‍ കാന്ത പാണ്ഡെ ഫയൽ
Business

മാധബി പുരി ബുച്ചിന്റെ കാലാവധി നീട്ടിയില്ല, സെബിക്ക് പുതിയ മേധാവി; ആരാണ് തുഹിന്‍ കാന്ത പാണ്ഡെ?

ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും.

ഫെബ്രുവരി 17ന് ധനകാര്യ മന്ത്രാലയം സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ബുച്ചിന്റെ മുന്‍ഗാമികളായ അജയ് ത്യാഗിക്കും യുകെ സിന്‍ഹയ്ക്കും സെബി മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കിയിരുന്നു. ത്യാഗി നാല് വര്‍ഷവും സിന്‍ഹ ആറ് വര്‍ഷവും ആ സ്ഥാനത്ത് തുടര്‍ന്നു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നി നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. അതേസമയം, അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മാധബി പുരി ബുച്ചിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിന്‍ കാന്ത പാണ്ഡെ. നിലവില്‍ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുന്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറിയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവില്‍പനയിലൂടെ (ഐപിഒ) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.

ഡിഐപിഎഎമ്മില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനു മുമ്പ്, ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (unido) റീജിയണല്‍ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിലും ഒഡിഷ സംസ്ഥാന സര്‍ക്കാരിലും പാണ്ഡെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരില്‍ പ്ലാനിംഗ് കമ്മീഷന്‍ (ഇപ്പോള്‍ നീതി ആയോഗ്) ജോയിന്റ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നി പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം, ധനകാര്യം എന്നി വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

SCROLL FOR NEXT