Digital Sanchayika Meta AI
Business

സമ്പാദ്യത്തിന് 7.5 ശതമാനം വരെ പലിശ; സ്‌കൂള്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ സഞ്ചയിക, വിശദാംശങ്ങള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം (ഡിജിറ്റല്‍ സഞ്ചയിക)

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം (ഡിജിറ്റല്‍ സഞ്ചയിക). മക്കളുടെ ഭാവി ആവശ്യങ്ങള്‍ക്കായി ചെറിയ തുകകള്‍ സ്വരുക്കൂട്ടാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ കരുത്താകുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്.

കൈറ്റിന്റെ (KITE) സാങ്കേതിക സഹായത്തോടെ സംസ്ഥാന ട്രഷറി വഴി നടപ്പാക്കുന്ന പദ്ധതിയില്‍, കുട്ടികളുടെ നിക്ഷേപത്തിന് 4 ശതമാനം മുതല്‍ 7.5 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും. ഓരോ ഇടപാടിനും രക്ഷിതാക്കള്‍ക്ക് തത്സമയ എസ്എംഎസ് അലര്‍ട്ടും ലഭിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ പദ്ധതി.

2026 നവംബര്‍ മുതല്‍ http://studentssaving.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴി പദ്ധതി പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 2016-ല്‍ നിര്‍ത്തലാക്കിയ 'സഞ്ചയിക' പദ്ധതിക്ക് പകരമായി കേരള സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച പദ്ധതിയാണിത്. കുട്ടികള്‍ നിക്ഷേപിക്കുന്ന പണത്തിന് മികച്ച പലിശയും സര്‍ക്കാര്‍ സുരക്ഷിതത്വവും പദ്ധതി ഉറപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന തുക സ്‌കൂളിന്റെ ട്രഷറി സേവിംഗ്സ് ബാങ്ക് (TSB) അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇതിന് നിലവില്‍ നാലു ശതമാനം വാര്‍ഷിക പലിശ ലഭിക്കും. പണം നിക്ഷേപിക്കുന്ന ദിവസം മുതല്‍ പിന്‍വലിക്കുന്ന ദിവസം വരെയുള്ള കൃത്യമായ പലിശ കുട്ടികള്‍ക്ക് ലഭിക്കും.

നിശ്ചിത തുകയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ട്രഷറി സ്ഥിരനിക്ഷേപമായി (Fixed Deposit) മാറ്റുകയാണെങ്കില്‍, കാലാവധി അനുസരിച്ച് 5.4 ശതമാനം മുതല്‍ 7.5 ശതമാനം വരെ ഉയര്‍ന്ന പലിശ നേടാനും സാധിക്കും. പക്ഷെ ഇതിന് സ്‌കൂളുകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടി വരും. മുമ്പ് പേപ്പര്‍ പാസ്ബുക്കുകളിലും രജിസ്റ്ററുകളിലും എഴുതി സൂക്ഷിച്ചിരുന്ന കണക്കുകള്‍ ഡിജിറ്റലായതോടെ പിഴവുകളില്ലാതെ ഓരോ രൂപയും രേഖപ്പെടുത്താം. ഓരോ കുട്ടിക്കും ഡിജിറ്റല്‍ പാസ്ബുക്കും ലെഡ്ജറും ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയിലാണ് പണം സൂക്ഷിക്കുന്നത് എന്നതിനാല്‍ നിക്ഷേപത്തിന് പൂര്‍ണ്ണ സുരക്ഷിതത്വമുണ്ട്.

Up to 7.5% interest on savings; 'Digital Sanchayika' for school students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; ഇര്‍ഫാന്‍ സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; മോചനം 17 വര്‍ഷത്തിനുശേഷം

ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്; കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ടകള്‍

'ബാഹുബലിയാകാൻ നോക്കുകയാണോ?'; ബീഹാർ ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ഐഒഎ തെരഞ്ഞെടുപ്പ്: പി ടി ഉഷയുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി