us federal reserve ഫയൽ
Business

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു; ഈ വര്‍ഷത്തെ ആദ്യ ഇളവ്

അമേരിക്കന്‍ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4 ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്.

അമേരിക്കയില്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ വര്‍ഷാവസാനത്തിന് മുമ്പ് രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന് കേന്ദ്രബാങ്ക് സൂചന നല്‍കി. ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശനിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നല്‍കിയത്.

തൊഴില്‍ വളര്‍ച്ച കുറയുന്നതും തൊഴില്‍ സാധ്യതകള്‍ കുറയുന്നതും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്. പലിശനിരക്ക് കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദവും പലിശനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍. അമേരിക്കയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ജൂണില്‍ 1.4% ല്‍ നിന്ന് 1.6% ആയി കേന്ദ്രബാങ്ക് ഉയര്‍ത്തി

US Federal Reserve lowered interest rates for the first time this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT