ഫയല്‍ ചിത്രം 
Business

വാഹന രജിസ്ട്രേഷന് ഇനി ഓഫിസിലെത്തണ്ട, നടപടികൾ ഓൺലൈനിൽ; കരട് വിജ്ഞാപനം 

പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങൾ അടക്കം ഒഴിവാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ  പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയമുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനമാകും.

അന്തിമവിജ്‍ഞാപനം വരുന്നതോടെ പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങൾ അടക്കം ഒഴിവാക്കും.  വാഹന കൈമാറ്റം നടത്തിയാൽ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകും. വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി എന്നാകും വ്യവസ്ഥ. അതേസമയം ബോഡി നിർമിക്കേണ്ടി വരുന്ന ബസ് ,ലോറി പോലുള്ള വാഹനങ്ങൾ ആർടി ഓഫിസിൽ നേരിട്ടെത്തിക്കണം.

വാഹന രജിസ്ട്രേഷൻ ഓൺലൈനാക്കുന്ന നടപടി കേരളം നേരത്തെ സ്വാ​ഗതം ചെയ്തതാണ്. ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ സംസ്ഥാനം നേരത്തെ നടപ്പാക്കിയിരുന്നു. വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT