പുതിയ സ്റ്റൈലില്‍ 125 സിസി വെസ്പ image credit: vespa
Business

അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ബ്ലൂടൂത്ത് ഇന്റഗ്രേഷന്‍; പുതിയ സ്റ്റൈലില്‍ 125 സിസി വെസ്പ, വില 1.33 ലക്ഷം രൂപ മുതല്‍

പുതിയ വെസ്പ 125 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:പുതിയ വെസ്പ 125 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഇന്ത്യ. 2025ലെ പുതിയ വെസ്പ ശ്രേണിയില്‍ സ്‌റ്റൈല്‍, നിറങ്ങള്‍, ഫീച്ചറുകൾ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ വെസ്പ ശ്രേണിയില്‍ കമ്പനി നാല് സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. വെസ്പ, വെസ്പ എസ് എന്നിവയാണ് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന വേരിയന്റുകള്‍. അതേസമയം വെസ്പ ടെക്, വെസ്പ എസ് ടെക് എന്നിവയാണ് ടോപ്പ് എന്‍ഡ് മോഡലുകള്‍.

ബേസ് വേരിയന്റ് വെസ്പയ്ക്ക് 1.33 ലക്ഷം രൂപയും എസ് മോഡലിന് 1.36 ലക്ഷം രൂപയുമാണ് വില. ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് യഥാക്രമം 1.92 ലക്ഷം രൂപയും 1.96 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വില.

വെസ്പ ടെക്കിനും വെസ്പ എസ് ടെക്കിനും പരിഷ്‌കരിച്ച സ്‌റ്റൈലും ബ്ലൂടൂത്ത് ഇന്റഗ്രേഷനും കീലെസ് ഇഗ്‌നിഷനുമുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ പോലുള്ള ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. അടിസ്ഥാന വേരിയന്റുകളില്‍ നിന്ന് അവയെ വ്യത്യസ്തമാക്കാന്‍, ഇറ്റാലിയന്‍ ബ്രാന്‍ഡ് പ്രത്യേക പെയിന്റ് സ്‌കീമുകള്‍ നല്‍കിയിട്ടുണ്ട്.

പ്രകടനത്തിന്റെ കാര്യത്തില്‍, 125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7100 rpm-ല്‍ 9.5 bhp കരുത്തും 5600 rpm-ല്‍ 10.1 Nm torque ഉം പുറപ്പെടുവിക്കാന്‍ കഴിയും. CVT ഗിയര്‍ബോക്‌സിലും ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വെസ്പ 125 സിസി ശ്രേണി ഫെബ്രുവരി 25 മുതല്‍ വില്‍പ്പനയ്ക്കെത്തും. മാര്‍ച്ച് മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം