ഫുട്‌ബോള്‍ ആരാധകര്‍ക്കായി വി അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ /ഫയല്‍ ചിത്രം 
Business

ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച അന്താരാഷ്ട്ര റോമിങ് പാക്കേജുമായി വി

7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി വി അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്. 

2999 രൂപയ്ക്ക് ഇന്ത്യയിലേക്കും ലോക്കലുമായി 200 മിനിറ്റ് ഔട്ട്‌ഗോയിങും 2ജിബി ഡാറ്റയും സൗജന്യ ഇന്‍കമിങും 25 എസ്എംഎസും നല്‍കുന്ന 7 ദിവസത്തെ പായ്ക്ക് മുതല്‍ 5999 രൂപയ്ക്ക് 5ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്‌ഗോയിങും 100 എസ്എംഎസും സൗജന്യ ഇന്‍കമിങുമായി 28 ദിവസത്തെ പായ്ക്കുവരെയാണ് അവതരിപ്പിക്കുന്നത്.

3999 രൂപയ്ക്ക് 3ജിബി ഡാറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്‌ഗോയിങും 50 എസ്എംഎസും 10 ദിവസത്തെ  കാലാവധിയും 4499 രൂപയ്ക്ക് 5ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്‌ഗോയിങും 100 എസ്എംഎസും 14 ദിവസത്തെ കാലാവധിയും ലഭിക്കും.  ഈ പായ്ക്കുകളിലെല്ലാം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മിനിറ്റിന് 35 രൂപ നിരക്കില്‍ വിളിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT