വിനയ് ഫോര്‍ട്ട്, സുനീഷ്, മധു 
Business

വിനയ് ഫോര്‍ട്ട് സംരംഭക വേഷത്തില്‍; 'ദി ബ്രാന്‍ഡിങ് കമ്പനി'ക്ക് തുടക്കം

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ വിനയ് ഫോര്‍ട്ട് സംരംഭകന്റെ വേഷത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ വിനയ് ഫോര്‍ട്ട് സംരംഭകന്റെ വേഷത്തില്‍. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമായ സുനീഷ് രൂപീകരിച്ച 'ദി ബ്രാന്‍ഡിങ് കമ്പനി' എന്ന പേരിലുള്ള ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സ് സംരംഭത്തിലാണ് വിനയ് ഫോര്‍ട്ട് പങ്കാളിയായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മധു അടങ്ങുന്നതാണ് ടീം. കമ്പനിയില്‍ സുനീഷ് സിഇഒയും വിനയ് ഫോര്‍ട്ടും മധുവും ഡയറക്ടര്‍മാരുമാണ്.

മലയാളി സംരംഭകര്‍ക്ക് അവരുടെ ബ്രാന്റുകളെ ലളിതവും എന്നാല്‍ അത്യന്തം ശക്തവുമായ രീതിയില്‍ ജനമനസ്സുകളിലേക്ക് ആവാഹിക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കരുത്തുറ്റ മാനേജ്‌മെന്റിന്റെ കൂടെ ഏത് ബിസിനസ്സ് മേഖലയിലും ഏതു രീതിയിലുള്ള പ്രമോഷനുകള്‍ ആണ് വേണ്ടത് എന്നറിയുന്ന ഒരു മാര്‍ക്കറ്റിങ് ടീമും ഏറ്റവും നവീനമായ ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ കെല്‍പ്പുള്ള ഒരു ക്രിയേറ്റീവ് ടീമും കൂടെ ഉണ്ടാവുന്നത് നല്ലതാണ്. അതിനുള്ള ഉത്തരമാണ് ദി ബ്രാന്‍ഡിങ് കമ്പനിയെന്ന് (ടിബിസി) സുനീഷും വിനയ് ഫോര്‍ട്ടും മധുവും പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിങ് മുതല്‍ ആ പ്രോഡക്റ്റ് എങ്ങനെ മാര്‍ക്കറ്റില്‍ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകള്‍ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാര്‍ക്കറ്റ് സ്റ്റഡിയും ബ്രാന്‍ഡ് മാനേജ്‌മെന്റിന്റെ കൂടെ സമയം ചിലവിട്ട് അവരുടെ പ്രോഡക്റ്റിന്റെ അല്ലെങ്കില്‍ സര്‍വീസിന്റെ ക്വാളിറ്റിയും പ്രശ്‌നങ്ങളും കോംപ്പീറ്റീഷന്‍ അടക്കം മനസിലാക്കിയുമാണ് ടിബിസി പ്രോമോഷന്‍ പ്ലാനുകള്‍ ഉണ്ടാക്കുന്നത്. ബ്രാന്‍ഡിങ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടിങ്, മീഡിയ buying & പ്ലാനിങ്, ലോഗോ ഡിസൈനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പ്രീ ലോഞ്ച് പ്രമോഷനുകള്‍, Video / still പരസ്യങ്ങളുടെ Concept Making, shoot and Post Production, online /offline മീഡിയ കാംപെയ്‌നുകള്‍, product launch, celebrity and influencer campaigns, market study തുടങ്ങി ഒരു ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിങ്ങിലെ സമസ്ത മേഖലകളെയും ടിബിസി കൈകാര്യം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

സുനീഷ് പ്രമുഖ മാധ്യമങ്ങളിലും കഴിഞ്ഞ 5 വര്‍ഷത്തിലേറേയായി പരസ്യ ഏജന്‍സിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയിലും ജോലി നിര്‍വഹിച്ചതിന്റെ പരിചയസമ്പത്തുമായാണ് TBC ക്ക് രൂപം നല്‍കിയത്. ബ്രാന്‍ഡ് പ്രമോട്ടര്‍ എന്ന രീതിയിലും ബ്രാന്‍ഡ് അഡ്വൈസർ എന്ന രീതിയിലും നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിനയ് ആണ് TBC യുടെ ക്രിയേറ്റിവ് ടീമിനെ നയിക്കുന്നത്. 15 വര്‍ഷത്തിനുശേഷം വിനയ് ആദ്യമായാണ് ഒരു കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവന്റ് മാനേജ്‌മെന്റ് രംഗത്താണ് മധു പ്രവര്‍ത്തിച്ചുവരുന്നത്. അടുത്ത ഒരുവര്‍ഷത്തില്‍ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്റുകള്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വേണ്ട എല്ലാ വിധ ബ്രാന്‍ഡിംഗ് & മാര്‍ക്കറ്റിംഗ് സേവനങ്ങളും നല്‍കുകയും തുടര്‍ന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും GEC കണ്‍ട്രികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്നും മാനേജ്‌മെന്റ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT