vehicle inspection ai image
Business

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി. മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാൻ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.

മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും. കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

കുറിപ്പ്:

ഇ-ചെലാൻ ആംനസ്റ്റി പദ്ധതി

-----------------------------------------

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ്

2026 മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാം

മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ്.

2026 മാർച്ച് 31ന് ശേഷം ലഭിക്കുന്ന ചെലാനുകളിലെ പിഴകൾ കൃത്യസമയത്ത് ഈടാക്കാൻ കർശന നടപടി

അവസാന തീയതി: 2027 ജനുവരി 31.

ഇളവുകൾ ലഭ്യമാകാൻ താഴെപ്പറയുന്ന പോർട്ടൽ സന്ദർശിക്കുക

https://services.mvd.kerala.gov.in

Violated traffic rules? Get a 50% discount on e-challan fines; amnesty scheme valid only until January 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലില്‍ വരുമ്പോള്‍ മാത്രം രോഗമോ?; പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം, ഇത് എങ്ങനെ ശരിയാകും?'; തച്ചങ്കരിയോട് ചോദ്യങ്ങളുമായി കോടതി

കരാർ ലംഘിച്ച് തമിഴ്‌നാടിന്റെ ജലചൂഷണം; ചിറ്റൂരിലും നെന്മാറയിലും കർഷക ആശങ്ക; അടിയന്തര യോഗത്തിന് കേരളം

കാത്തിരുന്ന്... കാത്തിരുന്ന്... ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു!

കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

'ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കില്ല; ജീവകാരുണ്യ പ്രവർത്തനം ആരും പറഞ്ഞിട്ട് ചെയ്യേണ്ടതല്ല'