വിവോ എക്‌സ്200 സീരീസ് ഫോണുകൾ image credit: vivo
Business

50,000ന് മുകളില്‍ വില?, വിവോ എക്‌സ്200 സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; വിശദാംശങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്‌സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

വിവോ എക്സ്200 സീരീസിന് മീഡിയാടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് കരുത്തുപകരുക. സീരീസിലെ ഓരോ സ്മാർട്ട്‌ഫോണിലും 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ കാമറ സജ്ജീകരണം അവതരിപ്പിക്കും. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി സ്മാർട്ട്ഫോണുകൾ ഒറിജിൻ ഒഎസ് 5ലാണ് പ്രവർത്തിക്കുക.

5,800mAh ബാറ്ററിയുമായി വരുന്ന വിവോ എക്സ്200 ഫോൺ 90W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കും. വിവോ എക്‌സ് 200 പ്രോയ്ക്ക് 6,000 എംഎഎച്ച് ബാറ്ററിയും വിവോ എക്‌സ് 200 പ്രോ മിനി 5,800 എംഎഎച്ച് ബാറ്ററി ശേഷിയുമായാണ് വരുന്നത്.

വിവോ എക്സ്200ന്റെ 12GB + 256GB സ്റ്റോറേജ് വേരിയൻ്റിന് ഏകദേശം 51,000 രൂപ മുതലാണ് വില വരിക. വിവോ എക്സ്200 Pro യുടെ വില ഏകദേശം 63,000 രൂപ വരാം. വിവോ എക്സ്200 പ്രോ മിനിയ്ക്ക് ഏകദേശം 56000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിവോ എക്സ്200 ലൈനപ്പ് ഇന്ത്യയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ ചില കുക്കുമ്പർ ടെക്നിക്സ്

​ഗ്രീൻ ​ടീ പ്രതീക്ഷിച്ച ഫലം തരുന്നില്ലേ? ഇതാകും കാരണം

'വാരാണസി'ക്കായി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

കറികളില്‍ എരിവ് കൂടിയോ? പരിഹാരമുണ്ട്

SCROLL FOR NEXT