ദേശീയ ഓഹരി സൂചികയില്‍ 14 രൂപയിലേക്കാണ് വൊഡഫോണ്‍ ഐഡിയ ഓഹരി താഴ്ന്നത് ഫയല്‍ ചിത്രം
Business

45,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനം രക്ഷയാകുമോ?; വൊഡഫോണ്‍ ഐഡിയ ഓഹരിയില്‍ 12 ശതമാനം ഇടിവ്, സെന്‍സെക്‌സ് 73,000 പോയിന്റില്‍ താഴെ

വിപണിയില്‍ പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ ഓഹരിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിപണിയില്‍ പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ ഓഹരിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ 12 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇത് മൊത്തം വിപണിയെയും സ്വാധീനിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് ഏകദേശം 400 പോയിന്റ് ആണ് ഇടിഞ്ഞത്.

പ്രതിസന്ധി നേരിടുന്ന കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന് 45000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ദേശീയ ഓഹരി സൂചികയില്‍ 14 രൂപയിലേക്കാണ് വൊഡഫോണ്‍ ഐഡിയ ഓഹരി താഴ്ന്നത്.കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് മാത്രം മതിയോ എന്ന ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്. കമ്പനിക്ക് ഫൈവ് ജി സേവനം ഉടന്‍ തന്നെ തുടങ്ങാന്‍ കഴിയുമോ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. ഓഹരിയിലുടെയും കടപ്പത്രത്തിലൂടെയും ഫണ്ട് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൊഡഫോണിന് പുറമേ ബജാജ് ഓട്ടോ, അപ്പോളോ ആശുപത്രി, പവര്‍ ഗ്രിഡ് , ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT