post office scheme പ്രതീകാത്മക ചിത്രം
Business

അഞ്ചുവർഷം കൊണ്ട് 36 ലക്ഷം രൂപ, കോമ്പൗണ്ടിങ് ഇഫക്ട്; അറിയാം ഈ സ്കീം

പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണ് നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് ( എൻഎസ് സി)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണ് നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് ( എൻഎസ് സി). ഈ കേന്ദ്രസർക്കാർ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വർഷത്തെ ലോക്ക്-ഇൻ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷൻ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാർക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.

7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതൽ ഇതിൽ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടർന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ പേരിലും പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതിൽ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എൻഎസ്സിയുടെ ആകർഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ ഇതിൽ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എൻഎസ്സി സർട്ടിഫിക്കറ്റുകൾ ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്.

Want Rs 36 lakh in 5 years? avail this post office scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT