benefits of registering a will ai image
Business

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്താലുള്ള ഗുണങ്ങള്‍ എന്ത്?; മാറ്റം വരുത്താനാവുമോ?

ഒരാളുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ എങ്ങനെ വിതരണം ചെയ്യണമെന്ന് നേരത്തെ വ്യക്തമാക്കാന്‍ അനുവദിക്കുന്ന നിയമപരമായ രേഖയാണ് വില്‍പ്പത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഒരാളുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ എങ്ങനെ വിതരണം ചെയ്യണമെന്ന് നേരത്തെ വ്യക്തമാക്കാന്‍ അനുവദിക്കുന്ന നിയമപരമായ രേഖയാണ് വില്‍പ്പത്രം. സ്വത്തിന്റെ ഉടമയ്ക്ക് താനിഷ്ടപ്പെടുന്ന രീതിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്ത് വീതിച്ചു നല്‍കാന്‍ വില്‍പ്പത്രത്തിലൂടെ സാധിക്കും.

ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ വില്‍പ്പത്രത്തിന് നിയമപരമായ സാധുതയുണ്ടെങ്കിലും അത് രജിസ്റ്റര്‍ ചെയ്യുന്നത് കൂടുതല്‍ സുരക്ഷ നല്‍കുന്നു. തര്‍ക്കങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് 18 വയസ് കഴിഞ്ഞവര്‍ക്ക് വില്‍പ്പത്രം എഴുതാവുന്നതാണ്. വില്‍പ്പത്രം എഴുതുന്നയാള്‍ നല്ല മാനസിക സ്ഥിരതയുള്ള ആളായിരിക്കണം. ഒപ്പിടാന്‍ രണ്ട് സാക്ഷികളും വേണം. ഒരു വില്‍പ്പത്രം കൈകൊണ്ട് എഴുതുകയോ സാധാരണ പേപ്പറില്‍ ടൈപ്പ് ചെയ്യുകയോ ചെയ്യാവുന്നതാണ്. വ്യക്തത ഉറപ്പാക്കാന്‍ നിയമപരമായ സഹായം തേടുന്നതും നല്ലതാണ്.

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വില്‍പ്പത്രം എഴുതിയ ആള്‍ സാക്ഷികളുമായി അവരുടെ അധികാര പരിധിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒറിജിനല്‍ വില്‍പ്പത്രവുമായി പോകേണ്ടതാണ്.

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍?

കോടതിയില്‍ ശക്തമായ തെളിവായി ഇത് അംഗീകരിക്കും. കൃത്രിമത്വം തടയുന്നു. സ്വത്ത് വിതരണത്തിലെ നിയമപരമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

മാറ്റം വരുത്താനാവുമോ?

വില്‍പ്പത്രം എഴുതിയ ആള്‍ക്ക് അവരുടെ മരണത്തിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും വില്‍പ്പത്രം മാറ്റാനോ റദ്ദാക്കാനോ കഴിയും. കൂടാതെ വില്‍പ്പത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും വരുത്താം. മുന്‍പത്തെ വില്‍പ്പത്രം റദ്ദാക്കിയെന്ന് വ്യക്തമായി പറയുന്ന പുതിയ വില്‍പ്പത്രം ഉണ്ടാക്കുന്നതിലും തെറ്റില്ല.

What are the benefits of registering a will? Can it be changed?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

'ഞാന്‍ എജെപി പാട്ടുകളുടെ ഫാന്‍; പുള്ളി തിരക്കായതിനാല്‍ വിളിച്ചിട്ട് കിട്ടിയില്ല'; ബെത്‌ലഹേമിലെ റഫറന്‍സിനെക്കുറിച്ച് ഗിരീഷ് എഡി

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

കണ്ണൂരിൽ വയോധികനെ മർദ്ദിച്ചുകൊന്ന കേസ്; ഒളിവിൽപ്പോയ പ്രതി രണ്ട് മാസത്തിനുശേഷം വിശാഖപട്ടണത്തുനിന്ന് പിടിയിൽ

കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി