life cycle mutual fund പ്രതീകാത്മക ചിത്രം
Business

ഗോള്‍ അടിസ്ഥാനമാക്കി നിക്ഷേപിക്കാം?; എന്താണ് ലൈഫ് സൈക്കിള്‍ മ്യൂച്ചല്‍ ഫണ്ട്?, അറിയാം നേട്ടങ്ങള്‍

ഗോള്‍ ( ലക്ഷ്യം) അടിസ്ഥാനമാക്കി നിക്ഷേപിക്കാന്‍ കഴിയുന്ന മ്യൂച്ചല്‍ ഫണ്ട് സ്‌കീം സെബി അവതരിപ്പിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ത്തുവര്‍ഷത്തിനകം ഒരു വീട് വാങ്ങണമെങ്കില്‍ ഏത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണം? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഏതൊരു നിക്ഷേപകന്റേയും മനസില്‍ ഉയര്‍ന്നു വരാം. ഇത്തരത്തില്‍ ഗോള്‍ ( ലക്ഷ്യം) അടിസ്ഥാനമാക്കി നിക്ഷേപിക്കാന്‍ കഴിയുന്ന മ്യൂച്ചല്‍ ഫണ്ട് സ്‌കീം സെബി അവതരിപ്പിച്ചിട്ടുണ്ട്. അതാണ് ലൈഫ് സൈക്കിള്‍ മ്യൂച്ചല്‍ ഫണ്ട്.

ലൈഫ് സൈക്കിള്‍ മ്യൂച്ചല്‍ ഫണ്ട്?

ഏത് ഗോളും നേടാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലക്ഷ്യത്തോട് അടുക്കുമ്പോള്‍ അസറ്റ് അലൊക്കേഷന്‍ മാറ്റി റിസ്‌ക് കുറയ്ക്കുന്ന തരത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഉദാഹരണമായി ഒരാള്‍ക്ക് പത്തുവര്‍ഷത്തിനകം ഒരു വീട് വാങ്ങണമെന്നതാണ് ലക്ഷ്യമെന്ന് കരുതുക. തുടക്കത്തില്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച് ലക്ഷ്യത്തോട് അടുക്കുമ്പോള്‍ റിസ്‌ക് കുറഞ്ഞ അസറ്റിലേക്ക് മാറ്റുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. അല്ലാത്തപക്ഷം പത്താം വര്‍ഷം മാര്‍ക്കറ്റ് വലിയ തോതില്‍ ഇടിയുന്ന സാഹചര്യം വന്നാല്‍ വലിയ നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ ഇവിടെ അസറ്റ് അലൊക്കേഷന്‍ മാറ്റുന്നത് വഴി നഷ്ടസാധ്യത കുറവാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇക്വിറ്റിയിലുള്ള നിക്ഷേപം കുറച്ച് റിസ്‌ക് കുറഞ്ഞ ഡെറ്റ് പോലുള്ള മറ്റ് സുരക്ഷിത അസറ്റുകളിലേക്ക് മാറ്റുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തന രീതി. അതായത് പിന്‍വലിക്കുമ്പോള്‍ ഇക്വിറ്റിയിലുള്ള വിഹിതം തീരെ കുറവായിരിക്കും. ഇക്വിറ്റി, കടപ്പത്രം, ഇടിഎഫ് എന്നിങ്ങനെയുള്ള വിവിധ അസറ്റുകളിലായാണ് ഇതില്‍ അലൊക്കേഷന്‍ വരിക.

What is a Life Cycle Mutual Fund?, Know the benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി, പാർട്ടിയെ തകർക്കാൻ നോക്കി'; പയ്യന്നൂരിലെ തോൽവിയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

KCL 2026: ത്രില്ല‍ർ പോരാട്ടത്തിൽ കൊച്ചിയ്ക്ക് ഒരു റണ്ണിൻ്റെ നാടകീയ വിജയം !

ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ!

ഒരു രൂപ പോലും ചെലവില്ല!, പ്രതിമാസം 3000 രൂപ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ പേടിപ്പിക്കാനാകില്ല; ഡബ്ല്യുസിസിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ തീരുമെന്ന് അറിയാമായിരുന്നു: പാര്‍വതി