വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Business

വാട്‌സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു

ക്വിക്ക് ഷെയറിങ് എന്ന പുതിയ ഒപ്ഷന്‍ വാട്സ്ആപ്പ് ഐഒഎസ് പതിപ്പിലാണ് ആദ്യമെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുന്നതിനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. ക്വിക്ക് ഷെയറിങ് എന്ന പുതിയ ഒപ്ഷന്‍ വാട്സ്ആപ്പ് ഐഒഎസ് പതിപ്പിലാണ് ആദ്യമെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ മറ്റുപ്ലാറ്റ്‌ഫോമിലേക്കള്‍പ്പെടെ വേഗത്തില്‍ പങ്കിടാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലും സ്റ്റാറ്റസുകള്‍ വേഗത്തില്‍ പങ്കിടാനാകും. എന്നാല്‍ ഒട്ടോമാറ്റിക്കായി അപ്‌ഡേറ്റുകള്‍ ഷെയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മെറ്റാ അക്കൗണ്ട്‌സ് സെന്ററുമായി ലിങ്ക് ചെയ്യണം.

സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കായുള്ള പുതിയ ക്വിക്ക് ഷെയറിങ് ഓപ്ഷനുകള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ആപ്പിളിന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് പ്രോഗ്രാം വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. എന്നാല്‍ കൂടുതല്‍ ഉപയോക്തക്കളിലേക്ക് പതീക്ഷണത്തിന്റെ ഭാഗമായി ഫീച്ചര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Begins Testing Facebook, Instagram Quick Sharing Options for Status Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

ഓഫീസില്‍ സമ്മര്‍ദങ്ങള്‍ വര്‍ധിക്കുന്നു, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

'വസ്ത്രം മാറി ഉടനെ വരാം'; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി

ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)

ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

SCROLL FOR NEXT