പ്രതീകാത്മക ചിത്രം 
Business

ഇതാ 2023ല്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച അഞ്ചു കിടിലന്‍ ഫീച്ചറുകള്‍; വിശദാംശങ്ങള്‍ 

 ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പ്രധാനപ്പെട്ട അഞ്ചുഫീച്ചറുകള്‍ നോക്കാം.

1. എഡിറ്റ് മെസേജ് ഫീച്ചര്‍

അയച്ച ടെക്സ്റ്റ് മെസേജില്‍ മാറ്റം വരുത്താന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണ്. മുന്‍പ് അയച്ച സന്ദേശത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നില്ല. പകരം ഡിലീറ്റ് ചെയ്ത് പുതിയത് ഷെയര്‍ ചെയ്യാന്‍ മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ വന്നതോടെ, 15 മിനിറ്റ് വിന്‍ഡോ പിരീഡ് ആണ് ലഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ കഴിയും.

2. ചാറ്റ് ലോക്ക് ഫീച്ചര്‍:

സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഫെയ്‌സ് ഐഡി, ഫിംഗര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ച് ചാറ്റുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

3. മള്‍ട്ടിപ്പിള്‍ ഡിവൈസസ്:

ഒരേ സമയം നാലു ഫോണുകളില്‍ വരെ വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ചാറ്റ് ചെയ്യുന്നതിന് ഫോണ്‍ മാറേണ്ടി വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം.

4. എച്ച്ഡി ഫോട്ടോ, വോയ്‌സ് സ്റ്റാറ്റസ്:

എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. വോയ്‌സ് ക്ലിപ്പ് സ്റ്റാറ്റസ് ആയി ഇടാന്‍ കഴിയുന്നതാണ് വോയ്‌സ് സ്റ്റാറ്റസ് ഫീച്ചര്‍.

5. കമ്മ്യൂണിറ്റി ചാറ്റുകള്‍:

സമാന ചിന്താഗതിക്കാരായ നിരവധി ആളുകളുമായി ഒരേ സമയം ആശയംവിനിമയം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും സഹായിക്കുന്ന ഫീച്ചറാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT