പ്രതീകാത്മക ചിത്രം 
Business

ആളുമാറി അയച്ച സന്ദേശം ഡീലിറ്റ് ചെയ്തത് മാറിപ്പോയോ? ഭയപ്പെടേണ്ട!; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. അപൂര്‍വ്വമായെങ്കിലും സന്ദേശം ഉദ്ദേശിച്ച ആള്‍ക്കോ ഗ്രൂപ്പിനോ അല്ലാതെ തെറ്റായ ആളിലേക്കോ ഗ്രൂപ്പിലേക്കോ പോയ സംഭവം ഉണ്ടായിട്ടുണ്ടാകാം. ഉടന്‍ തന്നെ ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപയോഗിച്ചാണ് എല്ലാവരും പ്രശ്‌നം പരിഹരിക്കുന്നത്.

ചില സമയങ്ങളില്‍ ധൃതിയില്‍ ഡീലിറ്റ് ഫോര്‍ എവരിവണില്‍ ക്ലിക്ക് ചെയ്യുന്നതിന് പകര് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്ത അവസ്ഥയും ചിലര്‍ അഭിമുഖീകരിച്ച് കാണാം. അങ്ങനെ വരുമ്പോള്‍ സന്ദേശം ഡീലിറ്റ് ചെയ്യാന്‍ കഴിയാതെ വരും. ഇത് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.  തെറ്റായ വൃക്തിയിലേക്കോ ഗ്രൂപ്പിലേക്കോ സന്ദേശം അയച്ച് ആത്മസംഘര്‍ഷം നേരിടുന്ന സാഹചര്യം വരെ ചിലര്‍ അനുഭവിച്ചിട്ടുണ്ടാകാം. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്.

ആക്‌സിഡന്‍ഷ്യല്‍ മെസേജ് ഡീലിറ്റ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചാണ് വാട്‌സ് ആപ്പ് ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. വ്യക്തികളിലേക്കോ ഗ്രൂപ്പുകളിലേക്കോ മാറി അയക്കുന്ന സന്ദേശം ഡീലിറ്റ് ചെയ്യുന്നതിന് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്തവര്‍ക്ക്, അഞ്ചു സെക്കന്‍ഡിനുള്ളില്‍ ഇത് തിരുത്താനുള്ള അവസരമാണ് ഒരുക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജ് ഡീലിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT