പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Business

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്പാം സന്ദേശങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്പാം സന്ദേശങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍.

സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് നാലക്ക പിന്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.മുമ്പ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസര്‍നെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിന്‍ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ. അജ്ഞാതനായ വ്യക്തിയില്‍ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള അധിക സുരക്ഷാ സംവിധാനമാണ് യൂസര്‍നെയിം പിന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് വിലയിരുത്തല്‍. ആദ്യമായി സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്ന ആരായാലും യൂസര്‍നെയിമിനോടൊപ്പം പിന്‍ നമ്പര്‍ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ. നേരെമറിച്ച്, നിങ്ങള്‍ മുമ്പ് ഇടപഴകിയ കോണ്‍ടാക്റ്റുകളുമായുള്ള സംഭാഷണങ്ങള്‍ സാധാരണ പോലെ തുടരാന്‍ സാധിക്കും. നിലവിലെ ചാറ്റുകള്‍ സാധാരണപോലെ തുടരാന്‍ കഴിയും എന്ന് സാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !