WhatsApp x
Business

'നോട്ടിഫിക്കേഷന്‍ ബബിള്‍സ്'; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. 'നോട്ടിഫിക്കേഷന്‍ ബബിള്‍സ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറിലൂടെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് ഇടയില്‍ പോലും ചാറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.

ഫീച്ചര്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, പുതിയ സംവിധാനം സ്‌ക്രീനില്‍ ഫ്‌ലോട്ടിങ് ഐക്കണുകളായി ചാറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഒരു ബബിളില്‍ ടാപ്പ് ചെയ്താല്‍, ആപ്പ് പൂര്‍ണ്ണമായും തുറക്കാതെ തന്നെ ചെറിയ ചാറ്റ് വിന്‍ഡോയില്‍ നിന്ന് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ 'ചാറ്റ് ഹെഡ്‌സ്' സംവിധാനത്തോട് സമാനമായ ഫീച്ചറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ഫീച്ചര്‍ നിലവില്‍ ബീറ്റാ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും, ഭാവിയിലെ അപ്‌ഡേറ്റുകളിലൂടെ ആദ്യം ചില ആന്‍ഡ്രോയ്ഡ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയുണ്ട്. പിന്നീട് കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Is Finally Working on Adding Support for Android's Notification Bubbles Feature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

എസ്എസ്എൽസി; പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു; അറിയാൻ ഈ വെബ് സൈറ്റുകൾ

SCROLL FOR NEXT